ഞായറാഴ്‌ച, സെപ്റ്റംബർ 15, 2019

One nation one കിണ്ടി

One Nation One Kindi(കിണ്ടി)

Understanding the greater context; really feeling sorry for being a 1983 born person( born between 1980-1990),   intensionally contributed to our nation's current economic slowdown (destroying Automobile industry) by using online taxi service instead of owning 2 or more cars as rightly mentioned by FM ( MA, MPhil Economics JNU, PhD dropped)

As she declared revival package for our economy, nobody asked why such a revival is required? That means something very bad happening which requires some revival? Why she told that GST simplification will be considered. So, that means GST implementation was in a haste ? Or something went wrong? What contributed to this problem? Demonetisation has got any impact on this? Why unemployment is going high? Why automobile industry is slowing down? Why our public companies are put with "for sale" tags?  Why GDP is ever lowest? Why rupee value going down? Where is black money? Why fake notes has increased 121% as reported by RBI.

Let's not loose our focus on critical questions to be asked. Let's not deviate from the questions to be asked for our own future. What's going in this country? Say no to any other Kindi (കിണ്ടി) discussions when nation need to ask about important things.

NATION WANTS TO KNOW...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2019

അനന്തരം


ശവം വിഘടിച്ച് മണ്ണിൽ ചേർന്ന് വളമാകാനുള്ളതാണ്. അത് പ്രകൃതിയുടെ ഭാഗമാണ്. ജീവിച്ചിരുക്കാവാൻ വേണ്ട അവകാശങ്ങളാണ്‌ പ്രധാനം. മരിച്ചവർക്ക് അതിന്റെ ആവശ്യമില്ലല്ലോ. മണ്ണിന്റെ മുകളിലുള്ള മതിലുകളും അതിരുകളും നിയമങ്ങളും മനുഷ്യനിർമ്മിതമാണ്.  അതിനടിയിൽ ഒരേ ഒരു നിയമമേ ഉള്ളൂ.

മരണാനന്തര ശരീരം ഒരു വികാരം മാത്രമാണ്.  അതിനെ അതിജീവിക്കണമെന്ന് സ്വന്തം ശരീരം കൊണ്ട് കാണിച്ച് തന്ന ഒരച്ഛന്റെ മകനെന്ന നിലയ്ക്ക്, ഒരു പരിധിവരെ (അച്ഛന്റെ ജീവിതവും മരണവും അങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ചു!) ജീവനറ്റ ശരീരം  മണ്ണിലേയ്ക്ക് ചേരാനുള്ളതു തന്നെയാണ്. അതിലും പ്രധാനം ജീവനുവേണ്ടി നിലനിൽപ്പിനു വേണ്ടി നിലകൊള്ളുക തന്നെയാണ്. ആ നിലപാടിന് ആരു പറഞ്ഞാലും രണ്ടഭിപ്രായമില്ല. അല്ല എന്ന് തോന്നുന്നത് കാണുന്നവന്റെ കണ്ണിന്റെ പ്രശ്നമായേ കരുതാൻ കഴിയൂ. മുങ്ങിത്താഴ്ന്ന ഐലാൻ കുർദിയേ ഉപേക്ഷിച്ച് വീണ്ടും മുന്നോട്ട് പോയവരും ആ കുർദ്ദിയുടെ ശവത്തെ അതേ നിസ്സംശതയോടെ തന്നെ നോക്കിയിട്ടുണ്ടാകും. മരിക്കുന്നതിന് തൊട്ടു മുൻപ് വരെ ആളുകൾ പറയും "അത് വിജയകുമാർ സാറാണ്." ജീവനറ്റാൽ പറയും "അത് വിജയകുമാർ സാറിന്റെ ശവശരീരം ആണ്". ജീവനില്ലാത്ത ശരീരം(physical body) നമ്മളിൽ നിന്ന് അന്യമായ ഒന്നാണ്. അത് നമ്മൾ പോലുമല്ല.

ജീവനുള്ളതിനേക്കാൾ മരിച്ച് മണ്ണിനടിയിൽ പോയതിനോടുള്ള ആശങ്കയ്ക്ക് നമുക്ക് മനുഷ്യത്വം എന്ന് വിളിക്കാൻ പറ്റുമോ എന്നറിയില്ല. അങ്ങനെയെന്നാൽ എന്റെ മനുഷ്യത്വം അതല്ല. സുഖമായ് ചോറും തിന്ന് കുടുംബാഗങ്ങളുമായി സന്തോഷവും പങ്കിട്ട് സിനിമയും കണ്ട് പള്ളിലും പോയി കേരളത്തിന്റെ സുഖശീതളമായ അന്തരീക്ഷത്തിൽ ഇരുന്ന് സഭാതർക്കവും ശവം കുഴിച്ചിടലും അയ്യപ്പന്റെ ബ്രഹ്മര്യവും മുഖ്യ പ്രശ്നമായി കണ്ടിരിക്കുന്നവന്മാർ തമ്മിൽ മനുഷ്യത്വത്തേ കുറിച്ച് തർക്കിക്കുന്നു. രോഹിഗ്യകളെപ്പോലെ  പറയാൻ പോലും ഒരു നാടോ വീടോ നാളെയോ ഇല്ലാത്തവരായിത്തീരുന്ന ഒരു വലിയ ജനത്തിന്റെ അതിജീവനത്തേക്കാൾ വലുതാണ് കുഴിയിൽ കിടക്കുന്ന ശവം! വലിയൊരു മനുഷ്യത്വം തന്നെ!!!

Actually most of the people miss out a main point as far as concerned with demise of my father...Mr VIJAYAKUMAR...
People think in different different directions.

As you believe (or you said above) I might have done justice to my 'fathers wish' to handover his body to medical college after his death. Just like your father's wish of burials in his favourite church cemetery( I believe that's why you did so)

But I can strongly say that my father's wish was NOT handing over his body to medical college!!

ജീവിച്ചിരിക്കുമ്പോൾ അച്ഛനുണ്ടായിരുന്ന ആ അവസാന ആഗ്രഹത്തെ അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയിരുന്നെങ്കിൽ , മെഡിക്കൽ കോളേജിന് കൈമാറുന്നതും കത്തിച്ച് ക്രിയകൾ ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുമായിരുന്നില്ല. അച്ഛൻ ആഗ്രഹിച്ചത് അങ്ങനെ ശരീരം കൈമാറുക വഴി നശ്വരമായ ശരീരത്തിന് ജീവനറ്റ ശേഷം വലിയ പ്രസക്തിയൊന്നുമില്ല എന്ന വലിയ തത്വം പഠിപ്പിക്കുക എന്നതായിരുന്നു. മരണാന്തര "ചടങ്ങു"കളോടുള്ള അച്ഛന്റെ വിയോജിപ്പും അതുകൊണ്ടു തന്നെയായിരുന്നു. അതു നിനക്ക് പറഞ്ഞു തരാൻ എനിക്കാവില്ല. ചിതയിലേയ്ക്ക് എടുക്കുന്നതിന്ന് മുൻപ് മുഖം അവസാനമായി കാണാൻ വിളിക്കുന്നതിനേക്കാളും ഭയാനകമാണ് മോർച്ചറിയിൽ തുണിയെല്ലാം ഉരിഞ്ഞ് കളഞ്ഞ് ഫ്രീസറിലേയ്ക്ക് മാറ്റാൻ തുടങ്ങുന്ന വേണ്ടപ്പെട്ടവരുടെ ദേഹം. അവിടെ അങ്ങനെ ഉപേക്ഷിച്ച് മോർച്ചറിയിൽ നിന്ന് വെളിയിലേയ്ക്ക് വരുമ്പോൾ ഉണ്ടാകുന്ന ഒരു അനാഥത്വം.. കുറ്റബോധം..( അതിനെ അങ്ങനെ വിളിക്കാമോ എന്ന് പോലും എനിക്കറിയില്ല). നമുക്ക് പരിചിതമായ നമ്മുടെ മനസ്സിന് സമാധാനം തരുന്നു എന്ന് നമ്മൾ വിശ്വസിക്കുന്ന ഒരിടം (പള്ളിമുറ്റം) അല്ലെങ്കിൽ അങ്ങനെ നമ്മൾ ഇതുവരെ വിശ്വസിച്ച് പോന്നിരുന്ന ആചാരങ്ങളുടെ "ക്രിയ"കൾ പോലുള്ള മറ്റെന്തിങ്കിലുമൊന്ന് അങ്ങിനെയൊന്നുമല്ലാത്ത ഒരു സ്ഥലത്ത് ഉപേക്ഷിച്ച് വരുന്ന പോലെയാകില്ല  അതൊരിക്കലും.!!! വർഷാവർഷം ഓർമ്മ പുതുക്കി ചെന്ന് മെഴുകു തിരി കത്തിച്ച് പ്രാർത്ഥിക്കാൻ ഇതിനടിയിൽ ഒരു ദേഹം അന്ത്യവിശ്രമം കൊള്ളുന്നു എന്ന് ചിന്തിക്കാൻ പോലുമില്ലാത്ത ഒരു മാനസ്സികാവസ്ഥയിൽ അച്ഛന്റെ ആഗ്രഹം ഞങ്ങളെയെല്ലാം കൊണ്ട് ചെന്ന് എത്തിച്ചെങ്കിൽ ; അതിന് മൃതദേഹം മെഡിക്കൽ കുട്ടികൾ പഠിയ്ക്കാനുപയോഗിച്ച് കളഞ്ഞു എന്നതിലുപരിയായി ജീവനറ്റ ശേഷം ഇതിലൊന്നിലും അമിതമായ പ്രാധാന്യം ഇല്ല എന്ന ബോധ്യം ഉറപ്പിക്കുക തന്നെയായിരുന്നിരിക്കണം. "മോക്ഷഗതി കിട്ടാതെ അലയുന്ന ആ വലിയ ആത്മാവിനോട് "  ഞങ്ങളെല്ലാം ചെയ്ത "തെറ്റി"നുള്ള പഴി നാട്ടുകാരിൽ നിന്ന് കേട്ടപ്പോഴും, വേർപാടിന്റെ കഠിനമായ വേദനയ്ക്കിടയിലും നിസ്സംഗമായി നിൽക്കാൻ പഠിപ്പിച്ചത് ആ അവസാന ആഗ്രഹത്തിന്റെ ഉള്ളിലടങ്ങിയിരിക്കുന്ന തത്വം മനസ്സിലാക്കിയതു കൊണ്ടു തന്നെ. അല്ലെങ്കിൽ അതും വെറുമൊരു 'ചടങ്ങ് ' മാത്രമായിത്തീർന്നേനെ !!
ലൂസി കളപ്പുരയുടെ മരണാനന്തര ശരീരത്തിന്റെ "ദൈവവചനം" മനസ്സിലാവാത്തവർക്ക്  "ശവം" ഒരു വലിയ പ്രഹസനം തന്നെയാണ്.
വത്തിക്കാനിലേയ്ക്ക് എന്നത് വെറുതെ ചൊറിയുവാൻ പറഞ്ഞതാണ്. മരണാന്തര ചടങ്ങുകൾ , മരിച്ചവരുടെ ശാന്തിയ്ക്ക് എന്ന പേരിൽ നടത്തുന്നത് തന്നെ ജീവിച്ചിരിയ്ക്കുന്നവരുടെ മനസമാധാനത്തിനും ശാന്തിയ്ക്കും വേണ്ടിയാണ്. മരണം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാൻ വേണ്ടി. അതിന് പാകപ്പെടുവാൻ.
എനിയ്ക്ക് വ്യക്തിപരമായി മതപരമായ ചടങ്ങുകളോട് താല്പര്യം ഇല്ല. പ്രത്യേകിച്ച് മരണാന്തര ചടങ്ങുകളെ പൊട്ടിച്ചെറിഞ്ഞ ഒരു കുടുംബം എന്ന നിലയിൽ. മരണാനന്തരവുമായി ബന്ധപ്പെട്ട സതി പോലുള്ള വളരെ പഴയ ദുരാചാരങ്ങൾക്ക് ഇനിയും പ്രചാരം ലഭിക്കുന്ന ഒരു കാലം അതിവിദൂരമല്ല.( പത്മാവത് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യം അതിന്റെ വീദൂരമായ തിരിച്ചു വരവായി നീരിക്ഷിക്കുന്ന ഒരാളാണ്  ഞാൻ ). എന്റെ നിലപാട് എന്നും ഒന്ന് തന്നെയാണ്. മതപരമായ ( എല്ലാ മതങ്ങൾക്കും) ചടങ്ങുകൾ മനുഷ്യന് മുകളില്ല. ആദ്യ priority മനുഷ്യന് തന്നെ. ശബരിമല വിഷയത്തിൽ ഞാൻ ഒരു തരി പോലും അതിൽ നിന്ന് മാറിയിട്ടില്ല. When society was comparing sabarimala case with Sabha case, my opinion was that LDF government's stand was equally correct. Why because in both the cases govt was supporting the "worshipping right" of a human(he or she). One was by "supporting" the court order and the other was by "slowing down" the court order !(eventhough govt was not a direct party to Sabha case)
Even I was opposing the burial of Nipa infected body of a Muslim. That was really a risking decision on entire humanity.Those who are alive are important than that are dead.
Comparing Jacobite situation in Kerala with any other tottering human community in India or in any part of the world is absolute rubbishness and it's a terrible crime also!!!
Attack on their religious beliefs  have started decades back(may b which  Jacobites just started facing now). Surpassing those things, now it has started attacking their livelihood and life itself also. may be in future Jacobites(may b Ur kids) may also face. Protesting it is equally or even more important than protecting religious beliefs.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2019

Water is the new oil

ഭൂമിയിലെ ഏറ്റവും വലുതും ശക്തവുമായ ഏല്ലാ രാഷ്ട്രങ്ങളുടെയും തലപ്പത്ത് നിർഭാഗ്യവശാൽ ഇപ്പോൾ ഉള്ളത് ബുദ്ധി ശൂന്യവും മർക്കടമുഷ്ടിയും വിവരക്കേടും മാത്രം കൈമുതലുള്ള സ്വേച്ഛാതിപതികളുടെ ഒരു നീണ്ട നിര തന്നെ. യുദ്ധങ്ങളും ആയുധങ്ങളും വിവരക്കേടും പോലുള്ള തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞ് രസിക്കുന്നവർ. ബ്രസീലിൽ ആമസോണിന് തീയിട്ട് അത് കണ്ട് രസിക്കുന്ന ബോൽസൊണാരോ.. ലോകത്തിന് മൊത്തം ശ്വസിക്കാൻ ഇവന്മാർ കപ്പം വരെ ചോദിച്ചേക്കും! അമേരിക്കയിൽ അണുബോംബ് കൊണ്ട് സൈക്ലോണിനെ തടുക്കുമെന്ന വീര വാദവുമായി ട്രംപ്! ഇവിടെ പിന്നെ പറയേണ്ടതില്ലല്ലോ! നമ്മൾ റഡാറും ചാണകവും ഗോമൂത്രവും വച്ചാണല്ലോ കളി. നമ്മൾ ആഗോള താപനം വരെ പശുവിനെക്കൊണ്ടുവന്ന് തടയും! എങ്ങനെയൊക്കെ വോട്ട് ചെയ്താലും 100 % കൂടുതൽ വോട്ട് ഷെയറുള്ള റഷ്യൻ ചങ്ങാതി "പുട്ടിൻ" പോലെ ജയിയ്ക്കും.! ആര് ചോദിക്കാൻ? ചൈന ഇനി 100 വർഷത്തേയ്ക്ക് നോക്കുകയേ വേണ്ട! എല്ലാവരും മത്സരിക്കുകയാണ്‌. എല്ലാവർക്കും (വരും തലമുറയ്ക്ക് കൂടി ) അവകാശപ്പെട്ട ശുദ്ധജലം, വായു, ആഹാരം എല്ലാം മത്സരിക്കുന്നവർ കവരുന്നു! അവർ ലാഭം മാത്രം കൊയ്യുന്നു! ഭൂമിയ്ക്ക് മുകളിലുള്ള വസ്തുവിന്മേൽ ഇന്ത്യയും പാകിസ്താനും മത്സരിക്കുന്നു. യുദ്ധം ചെയ്യുന്നു. രണ്ടു പേരും മത്സരിച്ച് ചൂഷണം ചെയ്യുന്ന ഭൂഗർഭജലം (രണ്ട് രാജ്യങ്ങൾക്കും common ആണിത് ) തീരുന്ന കാലം അകലെയല്ല എന്ന് എത്ര ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്? ഭൗമ താപനില ഒരു ഡിഗ്രി കൂടി കൂടിയാൽ ഹിമാലയൻ നദികളുടെ അവസാനമാകും. അത് വടക്കേ ഇന്ത്യയുടെ അവസാനവും. അതോടെ കൂട്ടത്തോടെ സൗത്തിന്ത്യയിലേക്കുള്ള കൂട്ട പലായനത്തിനും ആഭ്യന്തര കലാപങ്ങൾക്കും കാരണമായിത്തീരും. അത് മുൻപേ തുടങ്ങിക്കഴിഞ്ഞു. പിണറായി വിജയൻ പറഞ്ഞ ദേശാടനക്കിളികളുടെ ചേക്കേറൽ വെറുതെയല്ല. നമ്മുടെ നാട്ടിലെ ബംഗാളി എന്ന് വിളിക്കുന്ന കുടിയേറ്റവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും അതിന് തെളിവാണ്. സിറിയയിലെ ആഭ്യന്തര കലഹങ്ങളും കുടിയേറ്റങ്ങളും മരണങ്ങളും, കടുത്ത വരൾച്ചയുടേയും പ്രകൃതിനാശത്തിന്റേയും പരിണിത ഫലമായ സാമ്പത്തിക പ്രതിസന്ധി യാണ് എന്ന് എത്ര പേർക്കറിയാം? ആമസോണിലെ തീക്കെതിരെ ബ്രസീലിന്റെ ഉദാസീനതയക്കെതിരെ പ്രതികരിച്ചവരെ ട്രോളുന്നവരേയും കണ്ടു. ഇനിയങ്ങോട്ട് എന്തെടുത്ത് വച്ച് ശ്വസിയ്ക്കും?  മഞ്ഞുകാലത്ത് ലോകം മുഴുവൻ പുറന്തള്ളുന്ന കാർബൺ എമിഷൻ കുറച്ചെങ്കിലും റെഗുലേറ്റ് ചെയ്യുന്നത് ആമസോണാണ്. നമുക്കെന്ത് ആമസോൺ അല്ലേ. ആമസോൺ പോയാൽ നമുക്ക് ഫ്ലിപ്കാർട്ട്.. അത്ര തന്നെ!
ഭൂഗർഭ ശുദ്ധജലസ്രോതസ്സുകൾ അതിവേഗം വറ്റി വരളുന്നതായി NASA പഠനങ്ങൾ പറയുന്നു. ആഗോള താപനം ( കാലാവസ്ഥ വ്യതിയാനം) ഉപരിതല ജലേസ്രോതസുകളേയും നദികളേയും ഇല്ലാതാക്കുന്നു. ബാക്കിയുള്ളത്‌ നമ്മൾ അഴുക്കുചാലുകളും ആക്കുന്നു!ലോകം മുഴുവൻ ആയുധവ്യാപാരമുള്ള അമേരിക്കൻ തലവന് ലോകത്തോട് എന്ത് പ്രതിബദ്ധത? തന്റെ ആയുധം വിക്കുവാൻ യുദ്ധമല്ലാതെ !! ഹിറ്റ്ലർ ലോകം പിടിയ്ക്കാൻ ആര്യസിദ്ധാന്തം മെനഞ്ഞ് ഒരു രാജ്യത്തേ മുഴുവൻ ഭ്രാന്തിന് കൂട്ടിയപ്പോൾ ഇതേ പോലുള്ള ഭ്രാന്തൻ ആശയങ്ങളുള്ള തലവന്മാർ ലോകം മുഴുവൻ ഇതേ കാലഘട്ടങ്ങളിൽ തന്നെ ഉണ്ടായി.. ലോകമഹായുദ്ധങ്ങൾ കൊണ്ട് അവർ ഭൂമിയിലെ ജീവനെ സ്നേഹിക്കുന്നവരെ മുഴുവൻ ദുരിതത്തിൽ ആഴ്ത്തി. അതിന്റെ ആവർത്തനമാണോ ഇപ്പോൾ നടക്കുന്നത്? "Water is the new oil"
നമ്മൾ ജല മഹായുദ്ധങ്ങളിലേയ്ക്കാണോ നീങ്ങിക്കൊണ്ടിരിക്കന്നത്???
ഈ വിഷയങ്ങളിൽ നിന്ന് സാധാരണ മനുഷ്യരെ ആകറ്റി നിർത്തി എന്തിനാണ് മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം കോർപ്പറേറ്റ് ഭീമന്മാർക്ക് ലാഭം മാത്രം ഉണ്ടാക്കുന്ന വിഷയങ്ങളിൽ ജീവിക്കുന്നത്?