വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2019

Water is the new oil

ഭൂമിയിലെ ഏറ്റവും വലുതും ശക്തവുമായ ഏല്ലാ രാഷ്ട്രങ്ങളുടെയും തലപ്പത്ത് നിർഭാഗ്യവശാൽ ഇപ്പോൾ ഉള്ളത് ബുദ്ധി ശൂന്യവും മർക്കടമുഷ്ടിയും വിവരക്കേടും മാത്രം കൈമുതലുള്ള സ്വേച്ഛാതിപതികളുടെ ഒരു നീണ്ട നിര തന്നെ. യുദ്ധങ്ങളും ആയുധങ്ങളും വിവരക്കേടും പോലുള്ള തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞ് രസിക്കുന്നവർ. ബ്രസീലിൽ ആമസോണിന് തീയിട്ട് അത് കണ്ട് രസിക്കുന്ന ബോൽസൊണാരോ.. ലോകത്തിന് മൊത്തം ശ്വസിക്കാൻ ഇവന്മാർ കപ്പം വരെ ചോദിച്ചേക്കും! അമേരിക്കയിൽ അണുബോംബ് കൊണ്ട് സൈക്ലോണിനെ തടുക്കുമെന്ന വീര വാദവുമായി ട്രംപ്! ഇവിടെ പിന്നെ പറയേണ്ടതില്ലല്ലോ! നമ്മൾ റഡാറും ചാണകവും ഗോമൂത്രവും വച്ചാണല്ലോ കളി. നമ്മൾ ആഗോള താപനം വരെ പശുവിനെക്കൊണ്ടുവന്ന് തടയും! എങ്ങനെയൊക്കെ വോട്ട് ചെയ്താലും 100 % കൂടുതൽ വോട്ട് ഷെയറുള്ള റഷ്യൻ ചങ്ങാതി "പുട്ടിൻ" പോലെ ജയിയ്ക്കും.! ആര് ചോദിക്കാൻ? ചൈന ഇനി 100 വർഷത്തേയ്ക്ക് നോക്കുകയേ വേണ്ട! എല്ലാവരും മത്സരിക്കുകയാണ്‌. എല്ലാവർക്കും (വരും തലമുറയ്ക്ക് കൂടി ) അവകാശപ്പെട്ട ശുദ്ധജലം, വായു, ആഹാരം എല്ലാം മത്സരിക്കുന്നവർ കവരുന്നു! അവർ ലാഭം മാത്രം കൊയ്യുന്നു! ഭൂമിയ്ക്ക് മുകളിലുള്ള വസ്തുവിന്മേൽ ഇന്ത്യയും പാകിസ്താനും മത്സരിക്കുന്നു. യുദ്ധം ചെയ്യുന്നു. രണ്ടു പേരും മത്സരിച്ച് ചൂഷണം ചെയ്യുന്ന ഭൂഗർഭജലം (രണ്ട് രാജ്യങ്ങൾക്കും common ആണിത് ) തീരുന്ന കാലം അകലെയല്ല എന്ന് എത്ര ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്? ഭൗമ താപനില ഒരു ഡിഗ്രി കൂടി കൂടിയാൽ ഹിമാലയൻ നദികളുടെ അവസാനമാകും. അത് വടക്കേ ഇന്ത്യയുടെ അവസാനവും. അതോടെ കൂട്ടത്തോടെ സൗത്തിന്ത്യയിലേക്കുള്ള കൂട്ട പലായനത്തിനും ആഭ്യന്തര കലാപങ്ങൾക്കും കാരണമായിത്തീരും. അത് മുൻപേ തുടങ്ങിക്കഴിഞ്ഞു. പിണറായി വിജയൻ പറഞ്ഞ ദേശാടനക്കിളികളുടെ ചേക്കേറൽ വെറുതെയല്ല. നമ്മുടെ നാട്ടിലെ ബംഗാളി എന്ന് വിളിക്കുന്ന കുടിയേറ്റവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും അതിന് തെളിവാണ്. സിറിയയിലെ ആഭ്യന്തര കലഹങ്ങളും കുടിയേറ്റങ്ങളും മരണങ്ങളും, കടുത്ത വരൾച്ചയുടേയും പ്രകൃതിനാശത്തിന്റേയും പരിണിത ഫലമായ സാമ്പത്തിക പ്രതിസന്ധി യാണ് എന്ന് എത്ര പേർക്കറിയാം? ആമസോണിലെ തീക്കെതിരെ ബ്രസീലിന്റെ ഉദാസീനതയക്കെതിരെ പ്രതികരിച്ചവരെ ട്രോളുന്നവരേയും കണ്ടു. ഇനിയങ്ങോട്ട് എന്തെടുത്ത് വച്ച് ശ്വസിയ്ക്കും?  മഞ്ഞുകാലത്ത് ലോകം മുഴുവൻ പുറന്തള്ളുന്ന കാർബൺ എമിഷൻ കുറച്ചെങ്കിലും റെഗുലേറ്റ് ചെയ്യുന്നത് ആമസോണാണ്. നമുക്കെന്ത് ആമസോൺ അല്ലേ. ആമസോൺ പോയാൽ നമുക്ക് ഫ്ലിപ്കാർട്ട്.. അത്ര തന്നെ!
ഭൂഗർഭ ശുദ്ധജലസ്രോതസ്സുകൾ അതിവേഗം വറ്റി വരളുന്നതായി NASA പഠനങ്ങൾ പറയുന്നു. ആഗോള താപനം ( കാലാവസ്ഥ വ്യതിയാനം) ഉപരിതല ജലേസ്രോതസുകളേയും നദികളേയും ഇല്ലാതാക്കുന്നു. ബാക്കിയുള്ളത്‌ നമ്മൾ അഴുക്കുചാലുകളും ആക്കുന്നു!ലോകം മുഴുവൻ ആയുധവ്യാപാരമുള്ള അമേരിക്കൻ തലവന് ലോകത്തോട് എന്ത് പ്രതിബദ്ധത? തന്റെ ആയുധം വിക്കുവാൻ യുദ്ധമല്ലാതെ !! ഹിറ്റ്ലർ ലോകം പിടിയ്ക്കാൻ ആര്യസിദ്ധാന്തം മെനഞ്ഞ് ഒരു രാജ്യത്തേ മുഴുവൻ ഭ്രാന്തിന് കൂട്ടിയപ്പോൾ ഇതേ പോലുള്ള ഭ്രാന്തൻ ആശയങ്ങളുള്ള തലവന്മാർ ലോകം മുഴുവൻ ഇതേ കാലഘട്ടങ്ങളിൽ തന്നെ ഉണ്ടായി.. ലോകമഹായുദ്ധങ്ങൾ കൊണ്ട് അവർ ഭൂമിയിലെ ജീവനെ സ്നേഹിക്കുന്നവരെ മുഴുവൻ ദുരിതത്തിൽ ആഴ്ത്തി. അതിന്റെ ആവർത്തനമാണോ ഇപ്പോൾ നടക്കുന്നത്? "Water is the new oil"
നമ്മൾ ജല മഹായുദ്ധങ്ങളിലേയ്ക്കാണോ നീങ്ങിക്കൊണ്ടിരിക്കന്നത്???
ഈ വിഷയങ്ങളിൽ നിന്ന് സാധാരണ മനുഷ്യരെ ആകറ്റി നിർത്തി എന്തിനാണ് മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം കോർപ്പറേറ്റ് ഭീമന്മാർക്ക് ലാഭം മാത്രം ഉണ്ടാക്കുന്ന വിഷയങ്ങളിൽ ജീവിക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല: