സുസ്ഥിരം എന്ന വാക്ക് വളരെ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.
എവിടെയും എപ്പോഴും എന്തും ഏതും ഈ വാക്കുമായി ബന്ധപ്പെട്ടിക്കുന്നു.
മാനവന് തന്റെ കണ്ടുപിടുത്തങ്ങളുടെ ആത്മവിശ്വാസ്യതയുടെ സുദീർഘമായ നിലനില്പ്പിനെ കുറിച്ചുള്ള ആശങ്കകളാണ് ഇത്തരത്തിലുള്ള ഒരു ചിന്തയിലേയ്ക്ക് നയിച്ചത്.
അതു പോട്ടെ...
സുസ്ഥിരമായ അടുക്കളകൾ ഉണ്ടോ?
അടുക്കളകൾ എങ്ങനെ സ്വയം പര്യാപ്തമാകും?
smart building പോലെ വല്ലതുമാണോ?
വളരെ സാങ്കേതികത തികവ് ആവശ്യമായ എന്തെങ്കിലുമാണോ?
മനുഷ്യന്റെ ഇന്നത്തെ സംസ്ക്കാരത്തിന്റെ തുടക്കം എന്നു പറയുന്നത് ആഹാര സമ്പാദനുമായി മാത്രം
ബന്ധപ്പെട്ടുകൊണ്ടാണ്.
ഒന്നാലോചിച്ചാൽ മനുഷ്യൻ ആഹാരം ഒന്നു കൊണ്ട് മാത്രമല്ല ജീവിക്കുന്നതെങ്കിലും,അതിജീവനത്തിന്റെ പ്രഥമ ഉദ്ദേശം അഹാരം ഒന്നുതന്നെ.
കൂട്ടായി ചേർ ന്നുള്ള അലഞ്ഞുതിരിയലും ആഹാരസമ്പാദനവും അപര്യാപ്തമായി മാറിയപ്പോൾ, ഇടതടവില്ലാതെ എല്ലാ കാലത്തും സുഭിക്ഷമായ ഒരു ആഹാര സമ്പാദന രീതിയിലേയ്ക്ക് മനുഷ്യൻ നയിക്കപ്പെടുകയായിരുന്നു.
ഇന്നത്തെ കൃഷിയുടേയും സംസ്ക്കാരത്തിന്റേയും പ്രാകൃത രൂപം അവിടെ നിന്നാരംഭിക്കുന്നു.
ഇന്ന് നാം കാണുന്ന എല്ലാ വ്യവസ്ഥാപിതമായ ക്രമീകരണങ്ങളും നിയമങ്ങളും സിദ്ധാന്തങ്ങളും അതിൽ കെട്ടിപ്പെടുത്തിരിക്കുന്നു, കെട്ടിയിടപ്പെട്ടിരിക്കുന്നു!
അത്തരത്തിലുള്ള ഒരു പ്രാഗ് കാർഷിക സംസ്ക്കാരത്തിന്റെ താരതമ്യേന നവീന സൃഷ്ടിയാണ് അടുക്കളകൾ.
അതിൽ തന്നെ എറ്റവും പുതിയയവയുടെ സ്വയം പര്യാപ്തതയാണ് വിഷയം.
ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഘടകങ്ങളെ കുറിച്ച് ചിന്തിച്ചാൽ പ്രധാനമായും ഭൗതികമായ
1) energy(ഊർജ്ജം)
2) ingredients
3) പാത്രങ്ങൾ
4) ingredients നെ ആവശ്യമുള്ള രീതിയിലേയ്ക്ക് മാറ്റാനുള്ള ഉപകരണങ്ങൾ(അവയിൽ തന്നെ മനുഷ്യാദ്ധ്വാനം വേണ്ടാത്തവയ്ക്ക് വീണ്ടും ഊർജ്ജവുമായി ബന്ധം)എന്നീ ഘടകങ്ങളോടും
1) രുചികൾ
2) പാചകവിധികൾ
3) ഭക്ഷ്യയോഗ്യമായവയെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയ ബൗദ്ധികമായ ഘടങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.
ഇതിൽ ഏറ്റവും പ്രധാനം ഊർജ്ജം തന്നെ. മറ്റേതു ഘടകത്തേക്കളും അടുക്കളകൾക്ക് dependency ഊർജ്ജസ്രോതസ്സുകളോട് തന്നെ.
ഗ്രാമപ്രദേശങ്ങളെ ഒഴിവാക്കി നിർത്തിയാൽ ഭൂരിഭാഗവും refined crude oil ഊർജ്ജസ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നുണ്ട്.ഇപ്പോൾ ഗ്രാമങ്ങളും വിഭിന്നമല്ല.മാത്രവുമല്ല നഗരങ്ങളിലെ 4 സെന്റ് വീടുകളിലൊ ഫ്ളാറ്റുകളിലെ അടുക്കളകളൊ മറ്റൊരു രീതിയിലുള്ള ഊർജ്ജസ്രോതസ്സുകളേയും ഉപയോഗിക്കാൻ തക്കവണ്ണം രൂപകല്പന ചെയ്തവയുമല്ല.മാത്രവുമല്ല ഉല്പാതന വിതരണ ശൃംഖലയിലെ വ്യതിയാനങ്ങളുമായി വളരെയേറെ ആശ്രിതത്വവും വരുന്നു. അങ്ങനെ ആഗോളവിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയും അമ്മയുടെ((പുരുഷനും സ്ത്രീയ്ക്കും തുല്യ അവകാശമാണ് ഇപ്പോൾ അടുക്കളയിൽ, അമ്മയുടെ എന്നു മാത്രം പറയാനാവില്ല) അവിയലും സാമ്പാറും പുട്ടും കപ്പയും ഒക്കെ തമ്മിൽ അഭേദ്യമായ ബന്ധം വന്നു ചേരുന്നു.
energy efficiency കുറവാണെങ്കിൽ കൂടിയും പ്രാദേശികമായി ലഭ്യമാകുന്ന ചകിരി,ചിരട്ട,വിറക് മുതലായ ഉപയോഗപ്പെടുത്തുന്ന അടുക്കളകൾ ഇതിലേറെ energy sustainable അല്ലേ?
മനുഷ്യാദ്ധ്വാനത്തിന്റെ ഊർജ്ജവും സമയവും കുറച്ചുകൊണ്ടു രൂപപ്പെട്ട മറ്റെല്ലാ ബദൽ ഉപകരണങ്ങളും വളെരെയേറെ energy യുമായി ബന്ധപ്പെട്ടു നില്ക്കുന്നു.അതായത് ഒരു ദിവസത്തെ വൈദ്യുതി നിയന്ത്രണം പോലും പരിപൂർണ്ണമായ “കട മുടക്കത്തിലേയ്ക്ക്” പുതിയ അടുക്കളകളെ നയിക്കുന്നു.മാത്രവുമല്ല ആഹാരം പാകം ചെയ്യുതിലും സൂക്ഷിച്ച് വയ്ക്കുന്നതിലും മനുഷ്യൻ നേടിയിട്ടുള്ള സുപ്രധാനമായ പല അറിവുകളും മറവിയിലേയ്ക്ക് തള്ളപ്പെടുകയും ചെയ്യുന്നു.
അതുപോലെ തന്നെ പ്രധാനമാണ് രുചിയറിവുകൾ. തനത് നാടൻ രുചിയിനങ്ങൾ പലതും ശ്രദ്ധിച്ചാൽ വളരെയധികം സ്വയം പര്യാപ്തമായിരുന്നു.നാടൻ വിഭവങ്ങൾ എന്ന് പറയുമ്പോൾ അവിയൽ,സാമ്പാർ, പുളിശ്ശേരിയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. ഈ രുചിയിനങ്ങൾ പലതും പ്രാദേശികമായി സുലഭമായ ഭക്ഷ്യയോഗ്യമായ ഘടകങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ പാകത്തിന് “പാകപ്പെടുത്തിയവ” ആയിരുന്നു.
പല വിഭവങ്ങളുടേയും പാചകവിധി നോക്കിയാൽ വല്ല ക്ഷാമ കാലത്തും കണ്ടു പിടിച്ചവയാണോ എന്ന് തോന്നിപ്പോകും.അത്ര വിദഗ്ധമായാണ് wastage കുറയ്ക്കുന്നതും resources utilize ചെയ്യുന്നതും..!!
ഈ വിഭവങ്ങൾ പലതും seasonal ആയിട്ട് ലഭ്യമായവയോ കീടങ്ങളുടെ ശല്യം ഏല്ക്കാത്തവയോ ആയതുകൊണ്ട് കീടനാശിനി പ്രയോഗങ്ങളോ മറ്റു ദൂഷ്യങ്ങളോ ഇല്ലാത്തവയാണ്. ഉദാഹരണത്തിന് ചക്കയുടെ season ൽ അതു വച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങളെ കുറിച്ച് അലോചിച്ച് നോക്കുക.
ചക്ക അവിയൽ,ചക്ക തോരൻ, ഇടിച്ചക്ക തോരൻ, ചക്ക കൂഞ്ഞിൽ തോരൻ, ചക്ക എരിശ്ശേരി, ചക്ക പുഴുക്ക്, ചക്കക്കുരു തോരൻ, ചക്ക ഞവണി തോരൻ,ചക്കപ്പഴം, ചക്ക അട...ഞാൻ രുചിച്ച list തീർ ന്നു.ഇനിയും നീണ്ട list തരാൻ പറ്റിയ ഒരുപാട് പേർ ഉണ്ടെന്ന് ഉറപ്പാണ്. പ്രകൃതിയുമായി വളരെയേറെ അടുത്ത്, ആവിടെ നിന്ന് നേരിട്ട് വിതരണം ചെയ്യപ്പെടുന്ന താരതമ്യേന ദൂഷ്യ വശങ്ങൾ കുറഞ്ഞ ആഹാര രീതികളും പാചക വിധികളൂം രുചികളും നമുക്കുണ്ടായിരുന്നു. ഇന്നത് പലതും red data bookൽ കയറിക്കഴിഞ്ഞു.
മുൻ തലമുറകൾക്കിത് പാകംചെയ്ത അറിവികളായിരുന്നു...
ഇന്നത് പലതും വെറും രുചി അറിവുകളോ കേട്ടറിവുകളോ ആയി മാറി...
ഇനി വരുന്ന തലമുറയ്ക്കോ..??
ചായയ്ക്കും കാപ്പിയ്ക്കും തനത് മഷീനുകൾ വാങ്ങി വയ്ക്കാൻ വെമ്പുന്ന തലമുറയ്ക്ക് അവ തരുന്ന ഈച്ചാം കോപ്പി ചായയോ കാപ്പിയോ കുടിക്കാനുള്ള യോഗമേ(യോഗ്യതയേ)ഉള്ളൂ. ഭക്ഷണയോഗ്യമായ ഘടകങ്ങളും പാചകവിധികളും ചേരുവകളിൽ പ്രയോഗിക്കുന്ന പൊടിക്കൈകളും എല്ലാം ചേർന്ന് തരുന്ന രുചിയുടെ അപാരമായ വൈവിധ്യങ്ങളെ പുതു തലമുറ വെറും വർണ്ണങ്ങളിലൂടെ മാത്രം തിരിച്ചറിയുമ്പോൾ നഷ്ടമാകുന്നത് തലമുറകൾ കൈമാറി വന്ന രുചി വൈവിദ്ധ്യങ്ങളും ഭക്ഷ്യയോഗ്യമായ നാടൻ ഇനങ്ങളെ തിരിച്ചറിയാനുള്ള കഴിവും അതിലൂടെ നേടിയെടുത്ത സ്വയം പര്യാപ്തവും ആരോഗ്യപ്രദവുമായ ഭക്ഷണ സംസ്ക്കാരവുമാണ്.
സവാളയിലും തക്കാളിയിലും മാത്രം കണ്ണൂം നട്ടിരിക്കുമ്പോൾ,അവയുടെ കമ്പോളവിലനിലവാരങ്ങൾക്ക്നുസരിച്ച് ഭക്ഷണ രീതികൾക്ക് തന്നെ മാറ്റം വരുത്തേണ്ടി വരുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പ്രാദേശികവും seasonalഉം താരതമ്യേന കീടനാശിനി/കീട വിമുക്തമായ ഭക്ഷ്യ ഇനങ്ങളൂം അവകൊണ്ട് ഉണ്ടാക്കാവുന്ന രുചി വൈവിധ്യങ്ങളൂമാണ്.
ഈ വീഡിയൊ ശ്രദ്ധിക്കൂ...
http://www.youtube.com/watch?v=mKJB3yEC4Mo
ഈ വീഡിയോയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും യാഥാർത്ഥ്യം തന്നെയാണ്.
അല്ലാതെ തൊന്നുന്നുണ്ടെങ്കിൽ അത് കാണുന്നവൻ ജീവിച്ച ചുറ്റുപാടിന്റെ പ്രശ്നം ഒന്നുകൊണ്ട് മാത്രമാണ്.
മാത്രവുമല്ല ഈ വീഡിയോ,കട്ടുതിന്നാനല്ലാതെ, ഒരിക്കലെങ്കിലും അടുക്കള എന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക്, അമ്മ എന്താണ് ചെയ്യുന്നത് എന്ന് ജിജ്ഞാസക്കെങ്കിലും എത്തി നോക്കിയിട്ടുള്ളവർക്കും,
ഒരു സാദാ മലയാളി തിന്നുന്ന വിഭവങ്ങൾ, കൃത്യമായി നാക്കുളുക്കാതെ അക്ഷരസ്ഫുടതയോടെ പറയാൻ പറ്റുന്നവർക്കും
(ofcourse; malayalam atleast റീഡാൻ അറിയുന്നവർക്കും),
സർവ്വോപരി നാടൻ രുചി വൈഭവത്തെയും അതിന്റെ പിന്നിൽ നമുക്ക് മുന്നേ കടന്ന് പോയ തലമുറകൾ കൈമാറി തന്ന അറിവിന്റെ മഹാസമുദ്രത്തിനുമുന്നിൽ തലകുനിക്കുന്നവർക്കും വേണ്ടിയാണ്.
മനുഷ്യൻ തിന്നാനും കൂടെ വേണ്ടിയാണ് ജീവിക്കുന്നതെന്ന് എന്ന് ഒരിക്കൽ പോലും സമ്മതിക്കാത്തവരോട് തല്ക്കാലം പൊറുക്കാം.
ഒരു ചായ കുടിക്കാൻ coffee machine വാങ്ങുന്നവർക്കും...
table etiquette അറിയാവുന്നത് കൊണ്ട് നക്കി വടിച്ചുണ്ണുന്നതിന്റെ രസം ആസ്വദിക്കാൻ പറ്റാത്തവർക്കും,
പുളിശ്ശേരിയും മാമ്പഴക്കാളനും പച്ചടിയും തമ്മിൽ "യെല്ലൊ കളർ" അല്ലാതെ വ്യത്യാസം തോന്നാത്തവർക്കും അതിനൊന്നുമുള്ള യോഗം ഇല്ലെന്നും സമാധാനിക്കാം
ചിന്തകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിന്തകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011
വ്യാഴാഴ്‌ച, ജനുവരി 14, 2010
വിധികൽപിതം
ജീവിതം വിധിയുമായുള്ള ഒരു ചതുരംഗം കളിയാണ്.
തോൽവിയും ജയവും ഒരു പ്രശ്നമല്ല എന്നുണ്ടെങ്കിൽ ഈ 'കളി' രസകരമായി എടുക്കാം
ഒരു വെല്ലുവിളിയായി എടുത്താൽ മതി.
കാരണം എന്താണെന്നോ??
ജയവും തോൽവിയും മുന്നേ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.
അതായത് കളിച്ചാലും ഇല്ലെങ്കിലും വിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.
ആത്യന്തികമായ വിജയം വിധിയുടേതുതന്നെ.
വിധികൽപിതം(destiny) എന്നത് fate എന്നോ fortune എന്നോ ഒക്കെ വിളിയ്ക്കാം.
(i think destiny is the right word.)
ഈ കളിയിൽ ഞാൻ അതറിഞ്ഞു കൊണ്ട് തന്നെയാണ് ഏറ്റുമുട്ടുന്നത്.
ജയിക്കണമെന്ന് എനിയ്ക്കും ഇപ്പോൾ ആഗ്രഹമില്ലാതായിരിക്കുന്നു.
പക്ഷെ തോൽക്കാതിരിക്കണമെന്ന് ഒരു കുഞ്ഞു വാശി.
വിധി നമുക്കായി നീക്കാൻ പോകുന്ന എല്ലാ നീക്കങ്ങളും ആലോചിച്ച് വയ്ക്കുന്നതിലാണ് രസം.
പക്ഷെ അപ്പോഴും ഉണ്ടാകാം നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട്...
സന്തോഷിപ്പിച്ചു കൊണ്ട്...
സങ്കടപ്പെടുത്തിക്കൊണ്ട്...
ഭയപ്പെടുത്തിക്കൊണ്ട്...എല്ലാം....
ജയിച്ചാലും ഇല്ലെങ്കിലും വിധി മാറി നിന്ന് രസിക്കും..
നമ്മുടെ ഭാവപ്രകടനങ്ങൾ ശ്രദ്ധിച്ച്...
പാവം നമ്മൾ....വിഢികൾ....
എനിയ്ക്കായി കരുതി വെച്ചിരിക്കുന്ന നീക്കം അറിയണം...
അതിലാണ് രസം...
ഒരോ കളിയും ജയിച്ച് കയറി വരുന്ന ചൂതുകളിക്കാരന്റെ ധാർഷ്ട്യം നിറഞ്ഞ,കളിയെ മത്ത് പിടിപ്പിക്കുന്നരസം...
തോറ്റാലും ശരി...
ഞാൻ വിളിച്ച് പറയും...
"ഈ നീക്കം ഞാൻ കരുതിയിരുന്നതാണ്"
എന്നിട്ട് ഉറക്കെ ചിരിയ്ക്കും..
പൊട്ടിച്ചിരിയ്ക്കും...
അട്ടഹസിക്കും...
അഹങ്കാരത്തോടെ....
"ബുഹ...ബുഹ...ഹ...ഹ..."
കുറിപ്പ്
അത്ഭുതമെന്ന് പറയട്ടെ...അതിതുവരെ സാധിച്ചിട്ടില്ല...!!!!

ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2009
സ്വപ്നം
ആരോ എന്റെ മാല പിടിച്ച് വലിയ്ക്കുകയാണ്.
കഴുത്ത് വെട്ടിത്തിരിഞ്ഞ് ഞാന്‍ വിടുവിക്കാന്‍ ശ്രമിക്കുകയാണ്.
മാല പൊട്ടുകയാണ് ചെയ്തത്...
ഇഴ പൊട്ടി...മുത്തുകൾ ചിന്നിച്ചിതറി...അകന്നകന്നു പോവുകയാണ്...
തടയാന്‍ ഞാന്‍ ശ്രമിക്കണം എന്നുണ്ട്.
പക്ഷെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ.
ഓരോ മുത്തുകളും അകന്നുപോകുന്നു.
അകന്നു പോയിക്കൊണ്ടേ ഇരിക്കുന്നു...............
എന്റെ മാലയെവിടെ?എവിടെ ആ മുത്തുകൾ.
ഞാന്‍ മനസ്സിലാക്കുന്നു.അത് മാലയല്ല...അവ മുത്തുകളും അല്ല.
അതെന്റെ ആത്മബന്ധമായിരുന്നു.മനസ്സിനെ തൊട്ടറിഞ്ഞ, എന്റെ കൂട്ട്.
ഒരുപാടൊരുപാട് സന്തോഷിച്ചും സങ്കടപ്പെട്ടും സമാധാനിപ്പിച്ചും ഒക്കെ ഉണ്ടാക്കിയെടുത്ത കൂട്ട്.
അങ്ങനെ പറയുക തന്നെ വയ്യ..
ആരാരും അറിയാതെ,പരസ്പരം പോലും അറിയാതെ വന്നു പോയതാണ്.
നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും ഇഴ ചേർന്ന്...
അതിനു സാക്ഷികളായ മറക്കാനാവാത്ത ഓര്‍മ്മകള്‍ മുത്തുകൾ കോർത്ത് ...
അതെല്ലാമല്ലേ വിസ്മൃതിയിലേക്ക് ചിതറിപ്പോയത്...??
പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നു..
എന്റെ മാലയെവിടെ?
ഇവിടെത്തന്നെ ഉണ്ടല്ലോ..
ഓ...സ്വപ്നമായിരുന്നോ...!!!!

വ്യാഴാഴ്‌ച, മേയ് 28, 2009
കണ്ണാന്തളിപ്പൂക്കൾ
ഈ കണ്ണാന്തളി പൂക്കൾക്ക് നല്ല ഭംഗിയാണോ?
നല്ല മണമുണ്ടോ?
അതോ തുമ്പപ്പൂ പോലെ ലാളിത്യമുള്ള കുഞ്ഞു പൂക്കളാണോ?
എനിയ്ക്കറിയില്ല...
പക്ഷെ എന്താണെന്ന് അറിയില്ല
എന്തോ ഒന്ന് വല്ലാതെ സ്വാധീനിക്കുന്നുണ്ട്.
അത് എന്താണ്?
ആ ഒരു പേരു കേൽക്കുമ്പോൾ ഉണ്ടാകുന്ന പറയാനാവാത്ത ഒരു ഗൃഹാതുരത്വം?
അതാലോചിക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന; മനസ്സിനെ കുളിർപ്പിക്കുന്ന,
ആരാരും ശ്രദ്ധിക്കാതെ മഴയത്ത് കുതിർന്ന് തലകുനിച്ച് നിൽക്കുന്ന ഒരു കുഞ്ഞു പൂവിനോടുള്ള വാത്സല്യം??
ഒരു നെടുവീർപ്പിടുമ്പോൾ ആ ഒരു കുഞ്ഞുപൂവിന്റെ മണം തരുന്ന അറിയിക്കാനാവാത്ത സന്തോഷം..??
പറയാനാവുന്നില്ല...
അതോ ഒരു തേങ്ങലാണോ...??
എം ടി യുടെ "കണ്ണാന്തളിപ്പ്പ്പൂക്കളുടെ കാലം" വായിക്കുന്ന അന്നു മുതൽ ഉള്ളതാണീ വിചാരങ്ങളെല്ലാം.
അന്നൊന്നും അറിവില്ലായിരുന്നു ഈ ഒരു പൂവിനേപ്പറ്റി...
മനസ്സിന്റെ സങ്കൽപ്പങ്ങളായിരുന്നു പൂവിന്റെ നിറവും മണവും നിഷ്കളങ്കതയും എല്ലാം...
ഒരിക്കൽ മാതൃഭൂമിയിൽ വന്ന വാർത്തയാണ് ആ സങ്കൽപ്പങ്ങൾക്ക് ശരിയ്ക്കും നിറം പകർന്നത്.
ആദ്യം നിരാശ പിന്നീട് പ്രത്യാശയും...
കാലവർഷത്തിന്റെ വരവറിയിപ്പിനൊപ്പം കുന്നുകളെ നിറച്ചാർത്തണിയിച്ചിരുന്ന പൂക്കൾ, ഇപ്പോൾ പഴമക്കാരുടെ മന:സ്സുകളിൽ നിന്നുപോലും വിസ്മൃതിയിലേയ്ക്ക് മാഞ്ഞുപോയിക്കൊണ്ടിരുക്കുന്നു.
വടക്കൻ കേരളത്തിൽ,തൃശ്ശൂർ മലപ്പുറം,വയനാട് ജില്ലകളിൽ പറമ്പൻപൂവ്,കൃഷ്ണപൂവ് എന്നീ പേരുകളിലും അറിയപ്പെടുന്നു..(പേരിൽ പോലുമുണ്ട് ഒരാത്മബന്ധം..!!!)
40 മുതൽ 70 സെ മി ഉയരത്തിൽ ചതുരാകൃതിയോടുകൂടിയ തണ്ടും,കടുംവയലറ്റ് നിറത്തോടുകൂടിയ അഗ്രവും വെളുത്ത ഇതളുകളും മഞ്ഞ കേസരങ്ങളും ഉള്ള പൂക്കൾ.
ഒരോ പൂവും ഒരാഴ്ച വരെ വാടാതെ നിൽക്കും.
ശക്തമായ മഴയിലും വീണുപോകാത്ത കരുത്തുണ്ട്.
അഞ്ച് മാസക്കാലത്തെ ഈ വിരുന്നിനു ശേഷം കായ്കൾ ഉണങ്ങി, വരും തലമുറയ്ക്കായ് അരങ്ങൊഴിയും.
ആതിഥ്യം അരുളിയിരുന്ന കുന്നുകളും പുൽമേടുകളും അപ്രത്യഷമായതോടെ വംശനാശഭീഷണിയെ നേരിടുന്ന ഈ പൂക്കൾ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ പഠനഗവേഷണകേന്ദ്രത്തിൽ പുനർജ്ജനി തേടുന്നു...!!!
അറിയാം, ഒരിക്കലും ചട്ടിയിൽ വളരുന്ന ഈ ഗവേഷണപൂക്കൾക്ക് പഴയകാലത്തിന്റെ നിഴൽ പോലുമാകാനാവില്ലെന്ന്.
ജീവന്റെ നാമ്പിടാൻ കോരിച്ചൊരിഞ്ഞു കാലവർഷവും;
പ്രണയിച്ച്...നെഞ്ചിലേറ്റി..സ്വയം അലങ്കരിക്കപ്പെടാൻ കൊതിച്ച് കാത്തുനിൽക്കാൻ പുൽമേടുകളും കുന്നിൻപുറങ്ങളും ഇല്ലാതെ...
എങ്ങനെ...?
മന:സ്സുകളിൽ നിന്ന് നന്മയും നിഷ്കളങ്കതയും സ്നേഹവും ഈ കുഞ്ഞുപൂക്കളേപ്പോലെ തന്നെ അന്ന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നു...
എവിടെയൊക്കെയോ ഇരുന്ന് പഴയകാലത്തിലേയ്ക്ക് നോക്കി നെടുവീർപ്പിടുന്നു...
വീണ്ടും പൂത്തുലയണമെന്ന് പ്രത്യാശിക്കുന്നു...
"നീരാടി നിൽക്കുന്ന കാട്ടുപൂവിൻ മണമാരാൽ
കരയിക്കയാണെന്റെ ജീവനെ..?
വല്ലാതെയെൻ മനം വ്യാകുലമാകുന്നതെല്ലാം
മറന്നു കൊണ്ടേതു മോഹത്തിനാൽ...?"
ആരാണ് ഇങ്ങനെ തേങ്ങുന്നത്...?

ദാ ഇതാണ് കണ്ണാന്തളി!
ഒരു ചെടിയിൽ 40 മുതൽ 80 വരെ പൂക്കളുണ്ടാകും.ഒരോ പൂവും ഒരാഴ്ച വരെ വാടാതെ നിൽക്കും.
ശക്തമായ മഴയിലും വീണുപോകാത്ത കരുത്തുണ്ട്.
അഞ്ച് മാസക്കാലത്തെ ഈ വിരുന്നിനു ശേഷം കായ്കൾ ഉണങ്ങി, വരും തലമുറയ്ക്കായ് അരങ്ങൊഴിയും.
ആതിഥ്യം അരുളിയിരുന്ന കുന്നുകളും പുൽമേടുകളും അപ്രത്യഷമായതോടെ വംശനാശഭീഷണിയെ നേരിടുന്ന ഈ പൂക്കൾ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ പഠനഗവേഷണകേന്ദ്രത്തിൽ പുനർജ്ജനി തേടുന്നു...!!!
അറിയാം, ഒരിക്കലും ചട്ടിയിൽ വളരുന്ന ഈ ഗവേഷണപൂക്കൾക്ക് പഴയകാലത്തിന്റെ നിഴൽ പോലുമാകാനാവില്ലെന്ന്.
ജീവന്റെ നാമ്പിടാൻ കോരിച്ചൊരിഞ്ഞു കാലവർഷവും;
പ്രണയിച്ച്...നെഞ്ചിലേറ്റി..സ്വയം അലങ്കരിക്കപ്പെടാൻ കൊതിച്ച് കാത്തുനിൽക്കാൻ പുൽമേടുകളും കുന്നിൻപുറങ്ങളും ഇല്ലാതെ...
എങ്ങനെ...?
മന:സ്സുകളിൽ നിന്ന് നന്മയും നിഷ്കളങ്കതയും സ്നേഹവും ഈ കുഞ്ഞുപൂക്കളേപ്പോലെ തന്നെ അന്ന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നു...
എവിടെയൊക്കെയോ ഇരുന്ന് പഴയകാലത്തിലേയ്ക്ക് നോക്കി നെടുവീർപ്പിടുന്നു...
വീണ്ടും പൂത്തുലയണമെന്ന് പ്രത്യാശിക്കുന്നു...
"നീരാടി നിൽക്കുന്ന കാട്ടുപൂവിൻ മണമാരാൽ
കരയിക്കയാണെന്റെ ജീവനെ..?
വല്ലാതെയെൻ മനം വ്യാകുലമാകുന്നതെല്ലാം
മറന്നു കൊണ്ടേതു മോഹത്തിനാൽ...?"
ആരാണ് ഇങ്ങനെ തേങ്ങുന്നത്...?
Botanical name : Exacum bicolor Roxb.
Family : Gentianaceae
Family : Gentianaceae
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)