ശവം വിഘടിച്ച് മണ്ണിൽ ചേർന്ന് വളമാകാനുള്ളതാണ്. അത് പ്രകൃതിയുടെ ഭാഗമാണ്. ജീവിച്ചിരുക്കാവാൻ വേണ്ട അവകാശങ്ങളാണ് പ്രധാനം. മരിച്ചവർക്ക് അതിന്റെ ആവശ്യമില്ലല്ലോ. മണ്ണിന്റെ മുകളിലുള്ള മതിലുകളും അതിരുകളും നിയമങ്ങളും മനുഷ്യനിർമ്മിതമാണ്. അതിനടിയിൽ ഒരേ ഒരു നിയമമേ ഉള്ളൂ.
മരണാനന്തര ശരീരം ഒരു വികാരം മാത്രമാണ്. അതിനെ അതിജീവിക്കണമെന്ന് സ്വന്തം ശരീരം കൊണ്ട് കാണിച്ച് തന്ന ഒരച്ഛന്റെ മകനെന്ന നിലയ്ക്ക്, ഒരു പരിധിവരെ (അച്ഛന്റെ ജീവിതവും മരണവും അങ്ങനെ ചിന്തിക്കാൻ പഠിപ്പിച്ചു!) ജീവനറ്റ ശരീരം മണ്ണിലേയ്ക്ക് ചേരാനുള്ളതു തന്നെയാണ്. അതിലും പ്രധാനം ജീവനുവേണ്ടി നിലനിൽപ്പിനു വേണ്ടി നിലകൊള്ളുക തന്നെയാണ്. ആ നിലപാടിന് ആരു പറഞ്ഞാലും രണ്ടഭിപ്രായമില്ല. അല്ല എന്ന് തോന്നുന്നത് കാണുന്നവന്റെ കണ്ണിന്റെ പ്രശ്നമായേ കരുതാൻ കഴിയൂ. മുങ്ങിത്താഴ്ന്ന ഐലാൻ കുർദിയേ ഉപേക്ഷിച്ച് വീണ്ടും മുന്നോട്ട് പോയവരും ആ കുർദ്ദിയുടെ ശവത്തെ അതേ നിസ്സംശതയോടെ തന്നെ നോക്കിയിട്ടുണ്ടാകും. മരിക്കുന്നതിന് തൊട്ടു മുൻപ് വരെ ആളുകൾ പറയും "അത് വിജയകുമാർ സാറാണ്." ജീവനറ്റാൽ പറയും "അത് വിജയകുമാർ സാറിന്റെ ശവശരീരം ആണ്". ജീവനില്ലാത്ത ശരീരം(physical body) നമ്മളിൽ നിന്ന് അന്യമായ ഒന്നാണ്. അത് നമ്മൾ പോലുമല്ല.
ജീവനുള്ളതിനേക്കാൾ മരിച്ച് മണ്ണിനടിയിൽ പോയതിനോടുള്ള ആശങ്കയ്ക്ക് നമുക്ക് മനുഷ്യത്വം എന്ന് വിളിക്കാൻ പറ്റുമോ എന്നറിയില്ല. അങ്ങനെയെന്നാൽ എന്റെ മനുഷ്യത്വം അതല്ല. സുഖമായ് ചോറും തിന്ന് കുടുംബാഗങ്ങളുമായി സന്തോഷവും പങ്കിട്ട് സിനിമയും കണ്ട് പള്ളിലും പോയി കേരളത്തിന്റെ സുഖശീതളമായ അന്തരീക്ഷത്തിൽ ഇരുന്ന് സഭാതർക്കവും ശവം കുഴിച്ചിടലും അയ്യപ്പന്റെ ബ്രഹ്മര്യവും മുഖ്യ പ്രശ്നമായി കണ്ടിരിക്കുന്നവന്മാർ തമ്മിൽ മനുഷ്യത്വത്തേ കുറിച്ച് തർക്കിക്കുന്നു. രോഹിഗ്യകളെപ്പോലെ പറയാൻ പോലും ഒരു നാടോ വീടോ നാളെയോ ഇല്ലാത്തവരായിത്തീരുന്ന ഒരു വലിയ ജനത്തിന്റെ അതിജീവനത്തേക്കാൾ വലുതാണ് കുഴിയിൽ കിടക്കുന്ന ശവം! വലിയൊരു മനുഷ്യത്വം തന്നെ!!!
Actually most of the people miss out a main point as far as concerned with demise of my father...Mr VIJAYAKUMAR...
People think in different different directions.
As you believe (or you said above) I might have done justice to my 'fathers wish' to handover his body to medical college after his death. Just like your father's wish of burials in his favourite church cemetery( I believe that's why you did so)
But I can strongly say that my father's wish was NOT handing over his body to medical college!!
ജീവിച്ചിരിക്കുമ്പോൾ അച്ഛനുണ്ടായിരുന്ന ആ അവസാന ആഗ്രഹത്തെ അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയിരുന്നെങ്കിൽ , മെഡിക്കൽ കോളേജിന് കൈമാറുന്നതും കത്തിച്ച് ക്രിയകൾ ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുമായിരുന്നില്ല. അച്ഛൻ ആഗ്രഹിച്ചത് അങ്ങനെ ശരീരം കൈമാറുക വഴി നശ്വരമായ ശരീരത്തിന് ജീവനറ്റ ശേഷം വലിയ പ്രസക്തിയൊന്നുമില്ല എന്ന വലിയ തത്വം പഠിപ്പിക്കുക എന്നതായിരുന്നു. മരണാന്തര "ചടങ്ങു"കളോടുള്ള അച്ഛന്റെ വിയോജിപ്പും അതുകൊണ്ടു തന്നെയായിരുന്നു. അതു നിനക്ക് പറഞ്ഞു തരാൻ എനിക്കാവില്ല. ചിതയിലേയ്ക്ക് എടുക്കുന്നതിന്ന് മുൻപ് മുഖം അവസാനമായി കാണാൻ വിളിക്കുന്നതിനേക്കാളും ഭയാനകമാണ് മോർച്ചറിയിൽ തുണിയെല്ലാം ഉരിഞ്ഞ് കളഞ്ഞ് ഫ്രീസറിലേയ്ക്ക് മാറ്റാൻ തുടങ്ങുന്ന വേണ്ടപ്പെട്ടവരുടെ ദേഹം. അവിടെ അങ്ങനെ ഉപേക്ഷിച്ച് മോർച്ചറിയിൽ നിന്ന് വെളിയിലേയ്ക്ക് വരുമ്പോൾ ഉണ്ടാകുന്ന ഒരു അനാഥത്വം.. കുറ്റബോധം..( അതിനെ അങ്ങനെ വിളിക്കാമോ എന്ന് പോലും എനിക്കറിയില്ല). നമുക്ക് പരിചിതമായ നമ്മുടെ മനസ്സിന് സമാധാനം തരുന്നു എന്ന് നമ്മൾ വിശ്വസിക്കുന്ന ഒരിടം (പള്ളിമുറ്റം) അല്ലെങ്കിൽ അങ്ങനെ നമ്മൾ ഇതുവരെ വിശ്വസിച്ച് പോന്നിരുന്ന ആചാരങ്ങളുടെ "ക്രിയ"കൾ പോലുള്ള മറ്റെന്തിങ്കിലുമൊന്ന് അങ്ങിനെയൊന്നുമല്ലാത്ത ഒരു സ്ഥലത്ത് ഉപേക്ഷിച്ച് വരുന്ന പോലെയാകില്ല അതൊരിക്കലും.!!! വർഷാവർഷം ഓർമ്മ പുതുക്കി ചെന്ന് മെഴുകു തിരി കത്തിച്ച് പ്രാർത്ഥിക്കാൻ ഇതിനടിയിൽ ഒരു ദേഹം അന്ത്യവിശ്രമം കൊള്ളുന്നു എന്ന് ചിന്തിക്കാൻ പോലുമില്ലാത്ത ഒരു മാനസ്സികാവസ്ഥയിൽ അച്ഛന്റെ ആഗ്രഹം ഞങ്ങളെയെല്ലാം കൊണ്ട് ചെന്ന് എത്തിച്ചെങ്കിൽ ; അതിന് മൃതദേഹം മെഡിക്കൽ കുട്ടികൾ പഠിയ്ക്കാനുപയോഗിച്ച് കളഞ്ഞു എന്നതിലുപരിയായി ജീവനറ്റ ശേഷം ഇതിലൊന്നിലും അമിതമായ പ്രാധാന്യം ഇല്ല എന്ന ബോധ്യം ഉറപ്പിക്കുക തന്നെയായിരുന്നിരിക്കണം. "മോക്ഷഗതി കിട്ടാതെ അലയുന്ന ആ വലിയ ആത്മാവിനോട് " ഞങ്ങളെല്ലാം ചെയ്ത "തെറ്റി"നുള്ള പഴി നാട്ടുകാരിൽ നിന്ന് കേട്ടപ്പോഴും, വേർപാടിന്റെ കഠിനമായ വേദനയ്ക്കിടയിലും നിസ്സംഗമായി നിൽക്കാൻ പഠിപ്പിച്ചത് ആ അവസാന ആഗ്രഹത്തിന്റെ ഉള്ളിലടങ്ങിയിരിക്കുന്ന തത്വം മനസ്സിലാക്കിയതു കൊണ്ടു തന്നെ. അല്ലെങ്കിൽ അതും വെറുമൊരു 'ചടങ്ങ് ' മാത്രമായിത്തീർന്നേനെ !!
ലൂസി കളപ്പുരയുടെ മരണാനന്തര ശരീരത്തിന്റെ "ദൈവവചനം" മനസ്സിലാവാത്തവർക്ക് "ശവം" ഒരു വലിയ പ്രഹസനം തന്നെയാണ്.
വത്തിക്കാനിലേയ്ക്ക് എന്നത് വെറുതെ ചൊറിയുവാൻ പറഞ്ഞതാണ്. മരണാന്തര ചടങ്ങുകൾ , മരിച്ചവരുടെ ശാന്തിയ്ക്ക് എന്ന പേരിൽ നടത്തുന്നത് തന്നെ ജീവിച്ചിരിയ്ക്കുന്നവരുടെ മനസമാധാനത്തിനും ശാന്തിയ്ക്കും വേണ്ടിയാണ്. മരണം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാൻ വേണ്ടി. അതിന് പാകപ്പെടുവാൻ.
എനിയ്ക്ക് വ്യക്തിപരമായി മതപരമായ ചടങ്ങുകളോട് താല്പര്യം ഇല്ല. പ്രത്യേകിച്ച് മരണാന്തര ചടങ്ങുകളെ പൊട്ടിച്ചെറിഞ്ഞ ഒരു കുടുംബം എന്ന നിലയിൽ. മരണാനന്തരവുമായി ബന്ധപ്പെട്ട സതി പോലുള്ള വളരെ പഴയ ദുരാചാരങ്ങൾക്ക് ഇനിയും പ്രചാരം ലഭിക്കുന്ന ഒരു കാലം അതിവിദൂരമല്ല.( പത്മാവത് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യം അതിന്റെ വീദൂരമായ തിരിച്ചു വരവായി നീരിക്ഷിക്കുന്ന ഒരാളാണ് ഞാൻ ). എന്റെ നിലപാട് എന്നും ഒന്ന് തന്നെയാണ്. മതപരമായ ( എല്ലാ മതങ്ങൾക്കും) ചടങ്ങുകൾ മനുഷ്യന് മുകളില്ല. ആദ്യ priority മനുഷ്യന് തന്നെ. ശബരിമല വിഷയത്തിൽ ഞാൻ ഒരു തരി പോലും അതിൽ നിന്ന് മാറിയിട്ടില്ല. When society was comparing sabarimala case with Sabha case, my opinion was that LDF government's stand was equally correct. Why because in both the cases govt was supporting the "worshipping right" of a human(he or she). One was by "supporting" the court order and the other was by "slowing down" the court order !(eventhough govt was not a direct party to Sabha case)
Even I was opposing the burial of Nipa infected body of a Muslim. That was really a risking decision on entire humanity.Those who are alive are important than that are dead.
Comparing Jacobite situation in Kerala with any other tottering human community in India or in any part of the world is absolute rubbishness and it's a terrible crime also!!!
Attack on their religious beliefs have started decades back(may b which Jacobites just started facing now). Surpassing those things, now it has started attacking their livelihood and life itself also. may be in future Jacobites(may b Ur kids) may also face. Protesting it is equally or even more important than protecting religious beliefs.