വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010

ഏകാന്തമായ വഴിത്താരകള്‍

ഇടതടവില്ലതെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു.
ഒരോ മണിനാദത്തിന്റേയും ആവശ്യങ്ങൾ വ്യത്യസ്തമാണല്ലൊ!
പരിഭവം മാത്രം കൊഞ്ചുന്ന കുഞ്ഞു ചുണ്ടുകൾ കാത്തിരിപ്പിനൊടുവിൽ കരഞ്ഞ് വരണ്ടുണങ്ങി കാണണം.
ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിയ്ക്കുന്ന ഒരു ഹിമാലയൻ ടാസ്ക്കിനുമുകളിൽ നിന്നുകൊണ്ട് PM ന്റെ ശകാരവർഷം.
ഇട്ടെറിഞ്ഞ് ഇറങ്ങി പോരുകയായിരുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകളെ ഭേദിച്ചത്, തൊട്ടുമുന്നിലുള്ള ശകടത്തിന്റെ തുറന്നിട്ട ലോഹച്ചിറകൊന്ന് ഞെരിഞ്ഞമരുന്ന ശബ്ദമായിരുന്നു.
അതിന്റെ നഖങ്ങൾ തന്റെ വണ്ടിയുടെ ശരീരത്തിലും ആഴ്ന്നിറങ്ങുന്നതും അറിഞ്ഞു.
ഓടിക്കൂടിയ ആൾക്കൂട്ടത്തിൽ നിന്ന് കട്ടിക്കണ്ണടയിലൂടെ ഉത്കണ്‌ഠ നിറഞ്ഞ ആ കണ്ണുകളെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
മുക്കാൽ ഭാഗം കഷണ്ടിയും ശേഷിക്കുന്ന ഭാഗം നരയും കൈയ്യെറിയ തല. ഒരു റിട്ടയെർഡ് അധ്യാപകന്റേതെന്ന് തോന്നിക്കുന്ന് ശരീരഭാഷ്യം.
പെട്ടെന്ന് വീണ്ടെടുത്ത മനോധൈര്യത്തിലും പ്രായോഗിക ബുദ്ധിയിലും എല്ലാം തെളിഞ്ഞു വന്നതോടെ എല്ലാത്തിനും തീരുമാനമായി...
വാഹനത്തിന്റെ കാര്യവും ഒന്നു രണ്ടു ഫോൺ വിളികളിലൂടെ തീരുമാനമായതോടെ ഓടിക്കൂടിയ ആൾക്കൂട്ടവും പിരിഞ്ഞു.
അദ്ദേഹത്തെ വീട്ടിൽ എത്തിക്കാമെന്നും ഏറ്റു.
വണ്ടിയിലുടനീളം നിശ്ശബ്ദദ മാത്രം തളം കെട്ടി നിന്നു.അദ്ദേഹത്തിന്റെ ചുമ മാത്രം അതിൽ ഓളങ്ങൾ സൃഷ്ടിച്ചു...
പറഞ്ഞു തന്ന വളവുകൾക്കും തിരിവുകൾക്കും എല്ലാം ഒടുവിൽ വണ്ടി പഴയവീടിന്റെ മുന്നിൽ എത്തി.വണ്ടിയുടെ ശബ്ദം കേട്ടിറങ്ങി വന്ന വീട്ടമ്മ തന്റെ ഭർത്താവിനേയും കൂടെ വന്ന ആളേയും മാറി മാറി നോക്കിക്കൊണ്ട് നിന്നു.
ആശങ്കകൾ ചോദ്യച്ചിഹ്നമായി നില്ക്കുന്ന അവരുടെ മുഖത്തേയ്ക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“നമ്മുടെ കാറിന്‌ ഒരപകടമുണ്ടായി.ഈ കാറിടിച്ച് നമ്മുടെ കാറിന്റെ door കേടായി. എന്നെ കൊണ്ട് വിടാൻ വേണ്ടി വന്നതാണ്‌”
അപകടമൊന്നുമില്ലെന്ന തിരിച്ചറിവിൽ ആതിഥേയഭാവം എടുത്തണിഞ്ഞ് ആ അമ്മ അകത്തേക്ക് ക്ഷണിച്ചു. ഉരുളൻ കല്ലുകൾ പാകിയ മുറ്റം കടന്ന് അകത്ത് എത്തിയപ്പോൾ വരവേറ്റത് ഒരു പെൺകുട്ടിയുടെ നിറം മങ്ങിയ ഓർമ്മച്ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ഭിത്തിയാണ്‌.ആ മുറിയിൽ അവളുടെ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും കാലം തളയ്ക്കപ്പെട്ടു കിടന്നു.
ടീപ്പോയുടെ ചില്ലിനടിയിലും നിറയെ ചിത്രങ്ങൾ.
അതെല്ലാം കണ്ടു കൊണ്ടു നില്ക്കുമ്പോൾ അകത്തേയ്ക്ക് പോയ ഇരുവരും ഇറങ്ങി വന്നു.
“ഞങ്ങളുടെ മകളാണ്‌.ഇപ്പോഴിവിടില്ല.കുടുംബത്തോടെ പുറത്താണ്‌.വന്നിട്ട് കുറച്ചായി.ഇടയ്ക്കൊക്കെ വിളിയ്ക്കും”
പറഞ്ഞപ്പോൾ വാർദ്ധക്യത്തിന്റെ ശേഷിപ്പുകൾ ഉള്ള കണ്ണുകൾ തിളങ്ങി.രണ്ടു പേരുടെ മാത്രം സംസാരം കേട്ടുമടുത്ത വീടിന്റെ അകത്തളങ്ങൾ വല്ലപ്പോഴും ഉണ്ടാകുന്ന സംസാരങ്ങൾക്ക് കാതോർക്കുന്ന പോലെ..
പ്രതീക്ഷയോടെ എന്തൊ ശ്രദ്ധിക്കുന്ന പോലെ...
തങ്ങളെ കാണാനെത്തിയ ആ ആളിനോട് അവർ സംസാരിക്കൻ തുടങ്ങി.
വർഷങ്ങൾ പഴക്കമുള്ള കിളിക്കൊഞ്ചലുകളും കുസൃതികളും തമാശകളും എല്ലാം ഒർമ്മയുടെ ചിറകിലേറി വന്നു.
വന്നയാളുടെ ആഗമനോദ്ദേശം മറന്ന് അടുക്കും ചിട്ടയും ഇല്ലാതെ അവർ സംസാരിച്ചുകൊണ്ടിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുപോയ ബന്ധങ്ങളെ ചികഞ്ഞെടുത്ത് മിനുക്കി.
ആവേശത്താൽ തൊണ്ട ഇടറി.
വർഷങ്ങളായി കെട്ടി വെച്ച വാക്കുകൾ ഒഴുകി.
മറുത്തൊന്നും പറയാനാവാതെ അമ്പരുന്നു നിന്നപ്പോൾ അദ്ദേഹം പറഞ്ഞു.
“മോള്‌ വിഷമിക്കുകയൊന്നും വേണ്ടാട്ടോ...വണ്ടി വന്നു മുട്ടിയപ്പോൾ എന്റെ മോൾ വണ്ടിയോടിയ്ക്കാൻ പഠിച്ചതാ ആദ്യം ഓർമ്മ വന്നത്.അവൾ പക്ഷെ അതോടെ നിർത്തിക്കളഞ്ഞു...”“സാരമില്ലന്നേയ്...അബദ്ധമൊക്കെ ആർക്കും പറ്റും”
നിറഞ്ഞ കണ്ണുകളോടെ വാർദ്ധക്യം ചിത്രം വരച്ച ആ മുഖത്തേയ്ക്ക് നോക്കി നില്ക്കനേ സാധിച്ചുള്ളൂ.
നിർവ്വചിക്കാനാവാത്ത അദൃശ്യ ബന്ധത്തിന്റെ തലോടൽ..
വേഗമേറിയ ജീവിതതിരക്കുകൾക്കിടയിൽ, തിരിച്ചെടുക്കാനാവാത്ത ജീവിതനഷ്ടങ്ങൾ പറന്ന് ചക്രവാളത്തിനപ്പുറത്തേയ്ക്ക് മറയുന്നത് അവൾ ഒരു നിമിഷം കണ്ടു.
അവരുടെ ഈ ഏകാന്തത വർധക്യകാല അസുഖങ്ങളോടൊപ്പം എത്ര തന്നെ അസഹ്യമാണെന്നും കണ്ടറിഞ്ഞു...
കാത്തിരുന്ന് കരഞ്ഞുകരഞ്ഞ്‌ ഉറക്കത്തിലേയ്ക്ക് മയങ്ങി വീഴാൻ തുടങ്ങുന്ന നനഞ്ഞ കുഞ്ഞുകൺപീലികളെ അവൾ പെട്ടെന്നാണ്‌ ഓർത്തത്.
അവളുടെ വണ്ടി അങ്ങോട്ട് പാഞ്ഞു പോയി

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

ഗാന്ധി ജയന്തി

എന്റെ ചേട്ടാ....ഒന്നും പറയണ്ട....
രണ്ട് കിലോന്റെ രണ്ട് കോഴീനെ അങ്ങ്ട് കാച്ചിക്കോ....
അതെങ്കിലും നടക്കട്ടെ....
ങും...???എന്ത് പറ്റി...??
മൊഗത്ത് ഒരു വൈക്ലബ്യം???
ഒന്നും പറയേണ്ടെന്നേ...ഇന്നലേം ഒന്നും നടന്നില്ല....ഇന്നും നടന്നില്ല....
പച്ചയ്ക്ക് രണ്ട് ദിവസം....ഹോ....
മേടിച്ചങ്ങ്ട് വെച്ചാ പോരായിരുന്നോ...?
മേടിച്ച് വച്ചടിയ്ക്കാൻ ഒരു സൊഖോല്ലാ...
അല്ല....എന്നായിരുന്നു കൊഴപ്പം??
ഇന്നലെ ഒന്നാന്തി അല്ലായിരുന്നൊ...??!!
ഓ....അപ്പോ പിന്നെ ഇന്നോ...??
ഇന്നെന്നാ....എന്തോ അവദി...
ഗാന്തീടെ എന്തോ....ഒന്ന്.....
ഹൊ..ഈ ഗാന്തീനെക്കൊണ്ട് കുടിയമ്മാര്‌ തോറ്റ് പോവൂലോ....
അതെയതെ...ങും....എന്നേലും ആകട്ടെ.....കോഴിനെ എട്....
FMലൂടെ റേഡിയോ അപ്പോഴും പാടിക്കൊണ്ടിരുന്നു...
वैष्णव जन तो तेने कहिये जे पीड पराई जाणे रे,
पर दु:खे उपकार करे तोये मन अभिमान न आणे रे,
************************************************************************

http://www.youtube.com/watch?v=rKAhRsqvZqo&feature=related

English translation:

Vaishnav jan to tene kahiye je
One who is a vaishnav
PeeD paraayi jaaNe re
Knows the pain of others
Par-dukhkhe upkaar kare toye
Does good to others, esp. to those ones who are in misery
Man abhimaan na aaNe re
Does not let pride enter his mind
Vaishnav…
SakaL lok maan sahune vande
A Vaishnav, Tolerates and praises the the entire world
Nindaa na kare keni re
Does not say bad things about anyone
Vaach kaachh man nishchaL raakhe
Keeps his/her words, actions and thoughts pure
Dhan-dhan janani teni re
O Vaishnav, your mother is blessed
Vaishnav…
Sam-drishti ne trishna tyaagi
A Vaishnav sees everything equally, rejects greed and avarice
Par-stree jene maat re
Considers some one else’s wife/daughter as his mother
Jivha thaki asatya na bole
The toungue may get tired, but will never speak lies
Par-dhan nav jhaalee haath re
Does not even touch someone else’s property
Vaishnav…
Moh-maaya vyaape nahi jene
A Vaishnav does not succumb to worldly attachments
DriDh vairaagya jena man maan re
Who has devoted himself to stauch detachment to worldly
pleasures
Ram naam shoon taaLi laagi
Who has been edicted to the elixir coming by the name of Ram
SakaL tirath tena tan maan re
For whom all the religious sites are in the mind
Vaishnav…
VaN-lobhi ne kapaT-rahit chhe
Who has no greed and deciet
Kaam-krodh nivaarya re
Who has renounced lust of all types and anger
BhaNe Narsaiyyo tenun darshan karta
The poet Narsi will like to see such a person
KuL ekoter taarya re
By who’s virtue, the entire family gets salvation