എല്ലാവർക്കും പുതുവത്സരാശംസകൾ
ഈ ബ്ലോഗിനെ സംഭന്ധിച്ചിടത്തോളം ഈ വർഷം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്..
അതുപോലെ തന്നെ ഈ മാസവും...
എഴുതുന്ന ഞാൻ മാത്രം വായിച്ച് നെടുവീർപ്പിട്ടുകൊണ്ടിരുന്ന ഈ "മഹത് സംരഭം" ആറെഴാളുകൾ വായിക്കുന്ന വലിയൊരു "പ്രസ്ഥാന"മായി മാറ്റുന്നതിൽ അഹോരാത്രം യത്നിച നിരവധി(എണ്ണംപറഞ്ഞ) വ്യക്തികൾ ഉണ്ടെന്ന ആ നഗ്നയാഥാർത്ഥ്യത്തെ തള്ളിക്കളയുന്നത് ഞാൻ ചെയ്യുന്ന വലിയഅപരാധമായിരിക്കും.
ബ്ലോഗിന്റെ design ചെയ്ത മൻസു...
ബ്ലോഗിൽ hit(ഇടി കിട്ടണകാര്യമല്ല കേട്ടൊ!!!)കൂട്ടാൻ യത്നിച്ച ധനേഷ്...
മറ്റ് പലർക്കും അയച്ച് അവരെ വായിക്കാൻ പ്രേരിപ്പിച്ച അജോഷ്...
അങ്ങനെ പലരും....
പക്ഷെ അവർക്കൊക്കെ ചെയ്യാവുന്നതിനൊക്കെ ഒരു പരിധി ഉണ്ടല്ലൊ!
ഈ ബ്ലോഗിന്റെ വിധി അല്ലാതെന്ത് പറയാൻ..?
(ഈ ബ്ലോഗ് വായിക്കുന്നവരുടേയും!!!)
പക്ഷെ ഇതിനെല്ലാം പുറമേ ബ്ലോഗിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റൊരു വ്യക്തി കൂടി എടുത്ത്‌പറയേണ്ടത് ഈ അവസരത്തിൽ അനിവാര്യമായി തീർന്നിരിക്കുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ...
അണിയറ പ്രവർത്തകരെ ആരും ശ്രദ്ധിക്കാറില്ലല്ലൊ.
അപ്പോ പിന്നെ നാഴികക്കല്ലാകേണ്ട ഈ മുഹൂർത്തതിൽ തന്നെ ആകട്ടെ എന്നു കരുതി.
ഈ ബ്ലോഗിന്റെ നിർമ്മാണത്തിൽ..
ആശയപരമായ ഇതിന്റെ വളർച്ചയിൽ..
തലക്കെട്ടിൽ...
എഴുത്തുകളിൽ....
സാങ്കേതികതയുടെ ആവിശ്യകതകളിൽ...എല്ലാം...
ഈ ബ്ലോഗിനെ പിന്നിൽ നിന്ന് നയിച്ചിരുന്ന സി.ജി.ഇനി മുതൽ അണിയറയിൽ നിന്ന്അരങ്ങത്തേയ്ക്ക്...
ഇനി ഈ ബ്ലോഗിന്റെ തുടർന്നുള്ള അനർഗ്ഗളനിർഗ്ഗള പ്രവാഹത്തിന് താങ്ങായി മാറുമെന്ന്പ്രതീക്ഷിക്കുന്നു...
എന്റെ ജീവിതത്തിന്റേയും....!!!
മൂന്ന് വർഷത്തെ ജീവിതത്താളുകളിലെ കുത്തിക്കുറിക്കലുകൾ പ്രണയമായി... ഒരാത്മബന്ധമായി...ജീവിതത്തിന്റെ ഒരു യാഥാർദ്ധ്യമായി...ജീവിതസഖിയായി മാറാൻപോകുന്നപോലെ...
സിജിയുടെ ഓർമ്മകളുടെ ചിതറികിടക്കുന്ന ആ കുറിപ്പുകൾ അടുക്കും ചിട്ടയുമുള്ള ഒരു കവിതയായ് ഈബ്ലോഗിലേയ്ക്ക് ഒഴുകിയെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...ആഗ്രഹിക്കുന്നു.....
(ശ്ശോ വല്ലാതെ romantic ആയിപ്പോയി..)
അതായത് ഇനി അങ്ങോട്ട് ജീവിതത്തിന്റേയും ഈ ബ്ലൊഗിന്റേയും നിലനിൽപ്പിന് ഞാൻ മാത്രംവിചാരിച്ചാൽ പോരാ എന്ന് ചുരുക്കം......
(അല്ലെങ്കിലും എന്റെ ലൊട്ട് ലൊടുക്ക് നമ്പരുകൾ കൊണ്ട് മാത്രം ഇനി പിടിച്ച് നിൽക്കാൻ പറ്റുമെന്ന്തോന്നുന്നില്ല..)
കൊല്ലവർഷം 1185,മകരം 3 ന്(2010 ജനവരി 16)10.30നും 11.30 നും ഇടയിലുള്ളശുഭമുഹൂർത്തത്തിൽ അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ഭഗവതി സാക്ഷിയായി സി.ജി. കെ.കെ യുടെജീവിതസഖിയാവുന്ന ചടങ്ങിലേയ്ക്ക് ഈ ബ്ലോഗിന്റെ എല്ലാ വായനക്കാർക്കും സ്വാഗതമരുളുന്നു.
ക്ഷണക്കത്ത് ഇവിടെ ചേർക്കുന്നു.
ഇനി ദിവസങ്ങൾ ബാക്കി...
അങ്ങനെ ഞാനും എല്ലാവരുടേയും സ്നേഹോദാരമായ ഉപദേശങ്ങൾ വകവെയ്ക്കാതെ ആഉദ്യമത്തിന് മുതിരുന്നു.
ആഴക്കടലിൽ ജിബ്രാൾട്ടർ കടലിടുക്ക് നീന്തിക്കടക്കാൻ ശ്രമിച്ച്, വേണ്ടുവോളം ഉപ്പുവെള്ളംഅകത്താക്കി,മുൻപേ ഗമിച്ചവരുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് കടലിലേയ്ക്ക് എടുത്ത്‌ചാടുന്നവനോട് "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്ന് പഴയ തലമുറ പറയാറുണ്ട്.
അതാണ് നിങ്ങളുടെ മന:സ്സിലും എന്നെനിയ്ക്കറിയാം.
ശരിയാണ് ചില കാര്യങ്ങൾ കൊണ്ടേ പഠിയ്ക്കൂ..
അങ്ങനെ ഞാനും എല്ലാവരുടേയും സ്നേഹോദാരമായ ഉപദേശങ്ങൾ വകവെയ്ക്കാതെ ആഉദ്യമത്തിന് മുതിരുന്നു.
ആഴക്കടലിൽ ജിബ്രാൾട്ടർ കടലിടുക്ക് നീന്തിക്കടക്കാൻ ശ്രമിച്ച്, വേണ്ടുവോളം ഉപ്പുവെള്ളംഅകത്താക്കി,മുൻപേ ഗമിച്ചവരുടെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് കടലിലേയ്ക്ക് എടുത്ത്‌ചാടുന്നവനോട് "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്ന് പഴയ തലമുറ പറയാറുണ്ട്.
അതാണ് നിങ്ങളുടെ മന:സ്സിലും എന്നെനിയ്ക്കറിയാം.
ശരിയാണ് ചില കാര്യങ്ങൾ കൊണ്ടേ പഠിയ്ക്കൂ..
കരയിലിരിക്കുന്ന കപ്പൽ സുരക്ഷിതമാണ്
എന്നിരുന്നാലും അതല്ലല്ലോ അതിന്റെ നിർമ്മാണോദ്ദേശം!!!
കൊല്ലവർഷം 1185 മകരം 3നു അങ്ങാടിപ്പുറം അങ്കത്തട്ടിലേയ്ക്ക് ഇറങ്ങുകയാണ്.
കളരിപരമ്പര ദൈവങ്ങളേ...
ഈ ഫീൽഡിൽ ഇറങ്ങി ക്ലീൻ ബൗൾഡ് ആയ ഗുരു കാരണവന്മാരേ..
തളരാതെ പ്രതീക്ഷ നിലനിർത്തി പൊരുതുന്ന പൊന്നാങ്ങളമാരേ...
അവരെ ഇടം വലം തിരിയ്ക്കാതെ പിന്തുണയ്ക്കുന്ന(പിൻ തൊഴിക്കുന്ന?)എന്റെ പൊന്നു പെങ്ങന്മാരേ
കാത്തോളണേ....
അതവിടെ നിൽക്കട്ടെ...
എന്റെ കല്യാണ തയ്യാറെടുപ്പിലെ മറക്കാനാവാത്ത അനുഭവങ്ങൾ ചേർത്ത് വെച്ച് ഒരുസിനിമയാക്കിയാലോ എന്ന് വരെ ആലോചിക്കുകയാണ്
അങ്ങനെയാണെങ്കിൽ അതിപ്രകാരമായിരിക്കും.
തലക്കെട്ട് : പലതലക്കെട്ടുകളും ആലോചിക്കുന്നുണ്ട്.ഇപ്പോഴത്തെ trendന് അനുസരിച്ച് നല്ലത്‌തിരഞ്ഞെടുക്കാമല്ലോ..!!!
1) നായര് പിടിച്ച പുലിവാല്(അഥവാ ഊരാക്കുടുക്ക്)
2)ഫട്ട് ഋക്കോ(നേരേ cannes film fest ലേക്കാണെങ്കിൽ)
3)"സദാ""ചാരികളെ" ഇതിലേ ഇതിലേ
4)നിങ്ങളെന്നെ റിബലാക്കി
5)C/o മത്തായി,മൈനാകത്തറ വീട്,മൈലാടും കുന്ന് പി.ഒ.,മൈലാഞ്ചിപുരം
കഥ,തിരക്കഥ,സംവിധാനം,ക്യാമറ,സംഗീതം,രചന,സൗണ്ട് ഇഫക്റ്റ്സ്,ഡബ്ബിംഗ്,വിഷ്വൽ ഇഫക്റ്റ്സ്: സ:കെ കെ
സഹസംവിധാനം സ: സി.ജി.
പരസ്യകല : സ: കെ കെ
നായകൻ : അതും കെ കെ
നായിക: സി.ജി.
സഹനടീനടന്മാർ: നിറഞ്ഞ സ്നേഹമുള്ള ബന്ധുമിത്രാദികൾ
ഈ സിനിമയിലെ നായകവേഷത്തേക്കാൾ മർമ്മപ്രധാനമായ വേഷങ്ങൾ ചെയ്യുന്നത് എല്ലാംവില്ലന്മാരാണ് എന്നൊരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
വില്ലന്മാർ: തിരഞ്ഞെടുക്കപ്പെട്ട മറ്റു ബന്ധുമിത്രാദികൾ,(കപട)സദാചാരവാദികൾ,കല്യാണബ്രോക്കർമ്മാർ,സമൂഹത്തിലെ മറ്റ് വ്യവസ്ഥാപിത ചടങ്ങുകളെ അമിതാശ്രയിക്കുന്നമതജാത്യാനുസാര,വഴക്കപ്രകാരമുള്ള,ധർമ്മപാരായണ,സത്യധർമ്മാനുരോധിയായആചാരാനുഷ്ഠാനകർ
(തെറ്റിദ്ധരിക്കണ്ട..!!ശബ്ദതാരാവലിയിൽ നിന്ന് കടംകൊണ്ടതാണ്),വർഷങ്ങളുടെ പാരമ്പര്യമുള്ള മഞ്ഞലോഹ,പട്ടുപുടവ,ക്ഷണക്കത്ത്‌വ്യാപാരികൾ,ലൗജിഹാദികൾ,വ്യാജപ്രേമ"ഭാ""ജനങ്ങൾ"(സുഹൃത് പ്രണയ നാടക നടീനടന്മാർ...),
[list അപൂർണ്ണം]
ഈ പടം എട്ട് നിലയിൽ പൊട്ടിയില്ലെങ്കിൽ ലാഭവിഹിതം സമൂഹത്തിൽ തിരസ്കരിക്കപ്പെട്ടഹതാശരായ"മൂക" membersന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കുന്നതാണ്.
ശേഷിക്കുന്ന തുക സമൂഹത്തിലെ മറ്റ് അവശകലാകാരന്മാരുടെ കൂട്ടായ്മയ്ക്കും,ഈ fieldൽ ഒറ്റയ്ക്ക്‌പൊരുതുന്നവരുടെ ശാക്തീകരണതിനും ഉപയോഗിക്കും.
നിർമ്മാണം :സ്വയം ചെയ്യണമെന്നാണ് ആഗ്രഹം...
പ്രൊഡ്യൂസർ പാപ്പരായത് കൊണ്ടും distribution ന് ആളെ കിട്ടാത്തത് കൊണ്ടും
ഈ item തൽക്കാലം ഞങ്ങൾ മെഗാ സീരിയലാക്കിയെങ്കിലും നിങ്ങളിലേക്കെത്തിക്കുന്നതാണ്.
സദയം ക്ഷമിക്കുക...പോറുക്കുക.....കാത്തിരിക്കുക.
ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ.കണ്ണാന്തളിപ്പൂക്കൾബ്ലോഗ് സ്പോട്ട്.കോം
അതായത്
http://kannanthalippookkal.blogspot.com/
3 അഭിപ്രായങ്ങൾ:
ആരാ പറഞ്ഞത് പറ്റുന്നില്ല ന്ന്?
ദേ ഞാൻ തന്നെ അഭിപ്രായം post ചെയ്തല്ലോ!
KK all the best da.. blog kollam.. vishakh anu link thannathu.. ottayirippinu muzhuvan vayichu....
ella mangalangalum nerunnu.. kalyanathinu ethan pattumenkil angadippurathu kanam.. ok da.. see uu
shereef
kk,congrats, kkyun bloggntey vyavasthapitha bhashayilekko?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ