ശനിയാഴ്‌ച, ജൂൺ 13, 2009

താരാട്ട്‌

ഓർമ്മയുടെ അഗാധതയിൽ എവിടെയോ വിസ്മൃതിയിലായ താരാട്ട്‌ മനസ്സിലേയ്ക്ക്‌ പെട്ടെന്ന് കടന്ന് വന്നു
"ഓമനത്തിങ്കൾ കിടാവോ...

നല്ല കോമള താമര പൂവോ..."
വർഷങ്ങൾക്ക്‌ മുൻപ്‌ കുഞ്ഞായിരിക്കുമ്പോൾ തന്നെയാണോ...?

ഒരു തീവ്രമായ വികാരത്തോടെ അതു ഞാൻ മന:സ്സിലാക്കുന്നു.

ഞാനോ ചക്കണ്ണനോ കൃത്യമായി അറിയില്ല.

താരാട്ടിന്റെ ചൂടുപറ്റി, ഉറക്കത്തോടു തന്നെ വിമുഖത കാണിച്ച്‌ കിടന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

അപ്പോൾ കണ്ണീർ തടത്തിന്റെ കറുത്തഛായക്കു മീതെ കണ്ണുകൾ തിളങ്ങുന്നതു ഞാൻ ശ്രദ്ധിച്ചു.

പുറത്ത്‌ നന്നായി മഴപെയ്യുന്നുണ്ട്‌.

മഴയുടെ താരാട്ട്‌ എന്നെ താലോലിക്കുന്നു.

വികാരങ്ങളുടെ വേലിയേറ്റത്തിൽ ഒരു തുള്ളി കണ്ണീർ നിറഞ്ഞു.

ഒന്നും പറയാനാവാതെ ചുണ്ടുകൾ വിറച്ചു.

ഞാൻ പാടാൻ ആഗ്രഹിച്ച താരാട്ട്‌ അവസാനം ഒരു തേങ്ങലായി.

അതു ഞാൻ മാത്രം കേട്ടു.

അതു മഴയുടെ താരാട്ടിൽ ലയിച്ചു.

(പഴയ ഒരു ഡയറിക്കുറിപ്പിൽ നിന്നു...)

അഭിപ്രായങ്ങളൊന്നുമില്ല: