ചൊവ്വാഴ്ച, മാർച്ച് 18, 2025

സ്വപ്ന ശലഭം

ഒരിക്കൽ ഒരു യുവഭിക്ഷു താനൊരു ചിത്രശലഭമായി മാറി യതായി ഉച്ചമയക്കത്തിൽ സ്വപ്നം കണ്ടു. അതിന്റെ പൊരു ളറിയാൻ അവൻ ഗുരുവിന്റെ അരികിലെത്തി. 'ഞാനൊരു ശലഭമായി മാറിയതായി സ്വപ്‌നം കണ്ടു ഗുരോ! തേൻ കുടിച്ച് മദോന്മത്തനായ ഞാൻ ഒരു പൂവിലിരുന്ന് ഉറങ്ങി പ്പോകുന്നതായിരുന്നു സ്വപ്നം! അതിന്റെ പൊരുളെന്ത്?', അവൻ ഗുരുവിനോടു ചോദിച്ചു.

"വാസ്തവത്തിൽ ആ ചിത്രശലഭമാണ് ഇപ്പോൾ സ്വപ്നം കാണുന്നത്', ഗുരു പുഞ്ചിരിയോടെ പറഞ്ഞു: 'എവിടെയോ ഒരു പൂവിലിരുന്ന് തേൻ കുടിച്ചു മയങ്ങിപ്പോയ ഒരു ശലഭം ഇപ്പോൾ താനൊരു യുവഭിക്ഷുവായി മാറിയതായും തന്റെ ഗുരുവിന്റെ അടുക്കൽ ചെന്ന് സംശയം ചോദിക്കുന്നതായും സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. ശലഭം ഉറക്കമുണരും.

ആ സ്വപ്നം പൊലിയും. ഞാനും നീയും മറയും!'

-ഒരു സെൻ കഥ