വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010

ഏകാന്തമായ വഴിത്താരകള്‍

ഇടതടവില്ലതെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു.
ഒരോ മണിനാദത്തിന്റേയും ആവശ്യങ്ങൾ വ്യത്യസ്തമാണല്ലൊ!
പരിഭവം മാത്രം കൊഞ്ചുന്ന കുഞ്ഞു ചുണ്ടുകൾ കാത്തിരിപ്പിനൊടുവിൽ കരഞ്ഞ് വരണ്ടുണങ്ങി കാണണം.
ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിയ്ക്കുന്ന ഒരു ഹിമാലയൻ ടാസ്ക്കിനുമുകളിൽ നിന്നുകൊണ്ട് PM ന്റെ ശകാരവർഷം.
ഇട്ടെറിഞ്ഞ് ഇറങ്ങി പോരുകയായിരുന്നു.
പുകഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകളെ ഭേദിച്ചത്, തൊട്ടുമുന്നിലുള്ള ശകടത്തിന്റെ തുറന്നിട്ട ലോഹച്ചിറകൊന്ന് ഞെരിഞ്ഞമരുന്ന ശബ്ദമായിരുന്നു.
അതിന്റെ നഖങ്ങൾ തന്റെ വണ്ടിയുടെ ശരീരത്തിലും ആഴ്ന്നിറങ്ങുന്നതും അറിഞ്ഞു.
ഓടിക്കൂടിയ ആൾക്കൂട്ടത്തിൽ നിന്ന് കട്ടിക്കണ്ണടയിലൂടെ ഉത്കണ്‌ഠ നിറഞ്ഞ ആ കണ്ണുകളെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
മുക്കാൽ ഭാഗം കഷണ്ടിയും ശേഷിക്കുന്ന ഭാഗം നരയും കൈയ്യെറിയ തല. ഒരു റിട്ടയെർഡ് അധ്യാപകന്റേതെന്ന് തോന്നിക്കുന്ന് ശരീരഭാഷ്യം.
പെട്ടെന്ന് വീണ്ടെടുത്ത മനോധൈര്യത്തിലും പ്രായോഗിക ബുദ്ധിയിലും എല്ലാം തെളിഞ്ഞു വന്നതോടെ എല്ലാത്തിനും തീരുമാനമായി...
വാഹനത്തിന്റെ കാര്യവും ഒന്നു രണ്ടു ഫോൺ വിളികളിലൂടെ തീരുമാനമായതോടെ ഓടിക്കൂടിയ ആൾക്കൂട്ടവും പിരിഞ്ഞു.
അദ്ദേഹത്തെ വീട്ടിൽ എത്തിക്കാമെന്നും ഏറ്റു.
വണ്ടിയിലുടനീളം നിശ്ശബ്ദദ മാത്രം തളം കെട്ടി നിന്നു.അദ്ദേഹത്തിന്റെ ചുമ മാത്രം അതിൽ ഓളങ്ങൾ സൃഷ്ടിച്ചു...
പറഞ്ഞു തന്ന വളവുകൾക്കും തിരിവുകൾക്കും എല്ലാം ഒടുവിൽ വണ്ടി പഴയവീടിന്റെ മുന്നിൽ എത്തി.വണ്ടിയുടെ ശബ്ദം കേട്ടിറങ്ങി വന്ന വീട്ടമ്മ തന്റെ ഭർത്താവിനേയും കൂടെ വന്ന ആളേയും മാറി മാറി നോക്കിക്കൊണ്ട് നിന്നു.
ആശങ്കകൾ ചോദ്യച്ചിഹ്നമായി നില്ക്കുന്ന അവരുടെ മുഖത്തേയ്ക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“നമ്മുടെ കാറിന്‌ ഒരപകടമുണ്ടായി.ഈ കാറിടിച്ച് നമ്മുടെ കാറിന്റെ door കേടായി. എന്നെ കൊണ്ട് വിടാൻ വേണ്ടി വന്നതാണ്‌”
അപകടമൊന്നുമില്ലെന്ന തിരിച്ചറിവിൽ ആതിഥേയഭാവം എടുത്തണിഞ്ഞ് ആ അമ്മ അകത്തേക്ക് ക്ഷണിച്ചു. ഉരുളൻ കല്ലുകൾ പാകിയ മുറ്റം കടന്ന് അകത്ത് എത്തിയപ്പോൾ വരവേറ്റത് ഒരു പെൺകുട്ടിയുടെ നിറം മങ്ങിയ ഓർമ്മച്ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ഭിത്തിയാണ്‌.ആ മുറിയിൽ അവളുടെ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും കാലം തളയ്ക്കപ്പെട്ടു കിടന്നു.
ടീപ്പോയുടെ ചില്ലിനടിയിലും നിറയെ ചിത്രങ്ങൾ.
അതെല്ലാം കണ്ടു കൊണ്ടു നില്ക്കുമ്പോൾ അകത്തേയ്ക്ക് പോയ ഇരുവരും ഇറങ്ങി വന്നു.
“ഞങ്ങളുടെ മകളാണ്‌.ഇപ്പോഴിവിടില്ല.കുടുംബത്തോടെ പുറത്താണ്‌.വന്നിട്ട് കുറച്ചായി.ഇടയ്ക്കൊക്കെ വിളിയ്ക്കും”
പറഞ്ഞപ്പോൾ വാർദ്ധക്യത്തിന്റെ ശേഷിപ്പുകൾ ഉള്ള കണ്ണുകൾ തിളങ്ങി.രണ്ടു പേരുടെ മാത്രം സംസാരം കേട്ടുമടുത്ത വീടിന്റെ അകത്തളങ്ങൾ വല്ലപ്പോഴും ഉണ്ടാകുന്ന സംസാരങ്ങൾക്ക് കാതോർക്കുന്ന പോലെ..
പ്രതീക്ഷയോടെ എന്തൊ ശ്രദ്ധിക്കുന്ന പോലെ...
തങ്ങളെ കാണാനെത്തിയ ആ ആളിനോട് അവർ സംസാരിക്കൻ തുടങ്ങി.
വർഷങ്ങൾ പഴക്കമുള്ള കിളിക്കൊഞ്ചലുകളും കുസൃതികളും തമാശകളും എല്ലാം ഒർമ്മയുടെ ചിറകിലേറി വന്നു.
വന്നയാളുടെ ആഗമനോദ്ദേശം മറന്ന് അടുക്കും ചിട്ടയും ഇല്ലാതെ അവർ സംസാരിച്ചുകൊണ്ടിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുപോയ ബന്ധങ്ങളെ ചികഞ്ഞെടുത്ത് മിനുക്കി.
ആവേശത്താൽ തൊണ്ട ഇടറി.
വർഷങ്ങളായി കെട്ടി വെച്ച വാക്കുകൾ ഒഴുകി.
മറുത്തൊന്നും പറയാനാവാതെ അമ്പരുന്നു നിന്നപ്പോൾ അദ്ദേഹം പറഞ്ഞു.
“മോള്‌ വിഷമിക്കുകയൊന്നും വേണ്ടാട്ടോ...വണ്ടി വന്നു മുട്ടിയപ്പോൾ എന്റെ മോൾ വണ്ടിയോടിയ്ക്കാൻ പഠിച്ചതാ ആദ്യം ഓർമ്മ വന്നത്.അവൾ പക്ഷെ അതോടെ നിർത്തിക്കളഞ്ഞു...”“സാരമില്ലന്നേയ്...അബദ്ധമൊക്കെ ആർക്കും പറ്റും”
നിറഞ്ഞ കണ്ണുകളോടെ വാർദ്ധക്യം ചിത്രം വരച്ച ആ മുഖത്തേയ്ക്ക് നോക്കി നില്ക്കനേ സാധിച്ചുള്ളൂ.
നിർവ്വചിക്കാനാവാത്ത അദൃശ്യ ബന്ധത്തിന്റെ തലോടൽ..
വേഗമേറിയ ജീവിതതിരക്കുകൾക്കിടയിൽ, തിരിച്ചെടുക്കാനാവാത്ത ജീവിതനഷ്ടങ്ങൾ പറന്ന് ചക്രവാളത്തിനപ്പുറത്തേയ്ക്ക് മറയുന്നത് അവൾ ഒരു നിമിഷം കണ്ടു.
അവരുടെ ഈ ഏകാന്തത വർധക്യകാല അസുഖങ്ങളോടൊപ്പം എത്ര തന്നെ അസഹ്യമാണെന്നും കണ്ടറിഞ്ഞു...
കാത്തിരുന്ന് കരഞ്ഞുകരഞ്ഞ്‌ ഉറക്കത്തിലേയ്ക്ക് മയങ്ങി വീഴാൻ തുടങ്ങുന്ന നനഞ്ഞ കുഞ്ഞുകൺപീലികളെ അവൾ പെട്ടെന്നാണ്‌ ഓർത്തത്.
അവളുടെ വണ്ടി അങ്ങോട്ട് പാഞ്ഞു പോയി

ശനിയാഴ്‌ച, ഒക്‌ടോബർ 02, 2010

ഗാന്ധി ജയന്തി

എന്റെ ചേട്ടാ....ഒന്നും പറയണ്ട....
രണ്ട് കിലോന്റെ രണ്ട് കോഴീനെ അങ്ങ്ട് കാച്ചിക്കോ....
അതെങ്കിലും നടക്കട്ടെ....
ങും...???എന്ത് പറ്റി...??
മൊഗത്ത് ഒരു വൈക്ലബ്യം???
ഒന്നും പറയേണ്ടെന്നേ...ഇന്നലേം ഒന്നും നടന്നില്ല....ഇന്നും നടന്നില്ല....
പച്ചയ്ക്ക് രണ്ട് ദിവസം....ഹോ....
മേടിച്ചങ്ങ്ട് വെച്ചാ പോരായിരുന്നോ...?
മേടിച്ച് വച്ചടിയ്ക്കാൻ ഒരു സൊഖോല്ലാ...
അല്ല....എന്നായിരുന്നു കൊഴപ്പം??
ഇന്നലെ ഒന്നാന്തി അല്ലായിരുന്നൊ...??!!
ഓ....അപ്പോ പിന്നെ ഇന്നോ...??
ഇന്നെന്നാ....എന്തോ അവദി...
ഗാന്തീടെ എന്തോ....ഒന്ന്.....
ഹൊ..ഈ ഗാന്തീനെക്കൊണ്ട് കുടിയമ്മാര്‌ തോറ്റ് പോവൂലോ....
അതെയതെ...ങും....എന്നേലും ആകട്ടെ.....കോഴിനെ എട്....
FMലൂടെ റേഡിയോ അപ്പോഴും പാടിക്കൊണ്ടിരുന്നു...
वैष्णव जन तो तेने कहिये जे पीड पराई जाणे रे,
पर दु:खे उपकार करे तोये मन अभिमान न आणे रे,
************************************************************************

http://www.youtube.com/watch?v=rKAhRsqvZqo&feature=related

English translation:

Vaishnav jan to tene kahiye je
One who is a vaishnav
PeeD paraayi jaaNe re
Knows the pain of others
Par-dukhkhe upkaar kare toye
Does good to others, esp. to those ones who are in misery
Man abhimaan na aaNe re
Does not let pride enter his mind
Vaishnav…
SakaL lok maan sahune vande
A Vaishnav, Tolerates and praises the the entire world
Nindaa na kare keni re
Does not say bad things about anyone
Vaach kaachh man nishchaL raakhe
Keeps his/her words, actions and thoughts pure
Dhan-dhan janani teni re
O Vaishnav, your mother is blessed
Vaishnav…
Sam-drishti ne trishna tyaagi
A Vaishnav sees everything equally, rejects greed and avarice
Par-stree jene maat re
Considers some one else’s wife/daughter as his mother
Jivha thaki asatya na bole
The toungue may get tired, but will never speak lies
Par-dhan nav jhaalee haath re
Does not even touch someone else’s property
Vaishnav…
Moh-maaya vyaape nahi jene
A Vaishnav does not succumb to worldly attachments
DriDh vairaagya jena man maan re
Who has devoted himself to stauch detachment to worldly
pleasures
Ram naam shoon taaLi laagi
Who has been edicted to the elixir coming by the name of Ram
SakaL tirath tena tan maan re
For whom all the religious sites are in the mind
Vaishnav…
VaN-lobhi ne kapaT-rahit chhe
Who has no greed and deciet
Kaam-krodh nivaarya re
Who has renounced lust of all types and anger
BhaNe Narsaiyyo tenun darshan karta
The poet Narsi will like to see such a person
KuL ekoter taarya re
By who’s virtue, the entire family gets salvation




വ്യാഴാഴ്‌ച, ജനുവരി 14, 2010

വിധികൽപിതം

ജീവിതം വിധിയുമായുള്ള ഒരു ചതുരംഗം കളിയാണ്‌.
തോൽവിയും ജയവും ഒരു പ്രശ്നമല്ല എന്നുണ്ടെങ്കിൽ 'കളി' രസകരമായി എടുക്കാം
ഒരു വെല്ലുവിളിയായി എടുത്താൽ മതി.
കാരണം എന്താണെന്നോ??
ജയവും തോൽവിയും മുന്നേ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്‌.
അതായത്‌ കളിച്ചാലും ഇല്ലെങ്കിലും വിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്‌.
ആത്യന്തികമായ വിജയം വിധിയുടേതുതന്നെ.
വിധികൽപിതം(destiny) എന്നത്‌ fate എന്നോ fortune എന്നോ ഒക്കെ വിളിയ്ക്കാം.
(i think destiny is the right word.)
കളിയിൽ ഞാൻ അതറിഞ്ഞു കൊണ്ട്‌ തന്നെയാണ്‌ ഏറ്റുമുട്ടുന്നത്‌.
ജയിക്കണമെന്ന് എനിയ്ക്കും ഇപ്പോൾ ആഗ്രഹമില്ലാതായിരിക്കുന്നു.
പക്ഷെ തോൽക്കാതിരിക്കണമെന്ന് ഒരു കുഞ്ഞു വാശി.
വിധി നമുക്കായി നീക്കാൻ പോകുന്ന എല്ലാ നീക്കങ്ങളും ആലോചിച്ച്‌ വയ്ക്കുന്നതിലാണ്‌ രസം.
പക്ഷെ അപ്പോഴും ഉണ്ടാകാം നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌...
സന്തോഷിപ്പിച്ചു കൊണ്ട്‌...
സങ്കടപ്പെടുത്തിക്കൊണ്ട്‌...
ഭയപ്പെടുത്തിക്കൊണ്ട്‌...എല്ലാം....
ജയിച്ചാലും ഇല്ലെങ്കിലും വിധി മാറി നിന്ന് രസിക്കും..
നമ്മുടെ ഭാവപ്രകടനങ്ങൾ ശ്രദ്ധിച്ച്‌...
പാവം നമ്മൾ....വിഢികൾ....
എനിയ്ക്കായി കരുതി വെച്ചിരിക്കുന്ന നീക്കം അറിയണം...
അതിലാണ്‌ രസം...
ഒരോ കളിയും ജയിച്ച്‌ കയറി വരുന്ന ചൂതുകളിക്കാരന്റെ ധാർഷ്ട്യം നിറഞ്ഞ,കളിയെ മത്ത്‌ പിടിപ്പിക്കുന്നരസം...
തോറ്റാലും ശരി...
ഞാൻ വിളിച്ച്‌ പറയും...
" നീക്കം ഞാൻ കരുതിയിരുന്നതാണ്‌"
എന്നിട്ട്‌ ഉറക്കെ ചിരിയ്ക്കും..
പൊട്ടിച്ചിരിയ്ക്കും...
അട്ടഹസിക്കും...
അഹങ്കാരത്തോടെ....
"ബുഹ...ബുഹ........."

കുറിപ്പ്‌
അത്ഭുതമെന്ന് പറയട്ടെ...അതിതുവരെ സാധിച്ചിട്ടില്ല...!!!!

വ്യാഴാഴ്‌ച, ജനുവരി 07, 2010

ക്ഷണം(ക്ഷണനം-ഒരു വധം)

സുഹൃത്തുക്കളെ
എല്ലാവർക്കും പുതുവത്സരാശംസകൾ
ബ്ലോഗിനെ സംഭന്ധിച്ചിടത്തോളം വർഷം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌..
അതുപോലെ തന്നെ മാസവും...
എഴുതുന്ന ഞാൻ മാത്രം വായിച്ച്‌ നെടുവീർപ്പിട്ടുകൊണ്ടിരുന്ന "മഹത്‌ സംരഭം" ആറെഴാളുകൾ വായിക്കുന്ന വലിയൊരു "പ്രസ്ഥാന"മായി മാറ്റുന്നതിൽ അഹോരാത്രം യത്നിച നിരവധി(എണ്ണംപറഞ്ഞ) വ്യക്തികൾ ഉണ്ടെന്ന നഗ്നയാഥാർത്ഥ്യത്തെ തള്ളിക്കളയുന്നത്‌ ഞാൻ ചെയ്യുന്ന വലിയഅപരാധമായിരിക്കും.
ബ്ലോഗിന്റെ design ചെയ്ത മൻസു...
ബ്ലോഗിൽ hit(ഇടി കിട്ടണകാര്യമല്ല കേട്ടൊ!!!)കൂട്ടാൻ യത്നിച്ച ധനേഷ്‌...
മറ്റ്‌ പലർക്കും അയച്ച്‌ അവരെ വായിക്കാൻ പ്രേരിപ്പിച്ച അജോഷ്‌...
അങ്ങനെ പലരും....
പക്ഷെ അവർക്കൊക്കെ ചെയ്യാവുന്നതിനൊക്കെ ഒരു പരിധി ഉണ്ടല്ലൊ!
ബ്ലോഗിന്റെ വിധി അല്ലാതെന്ത്‌ പറയാൻ..?
(
ബ്ലോഗ്‌ വായിക്കുന്നവരുടേയും!!!)
പക്ഷെ ഇതിനെല്ലാം പുറമേ ബ്ലോഗിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റൊരു വ്യക്തി കൂടി എടുത്ത്‌പറയേണ്ടത്‌ അവസരത്തിൽ അനിവാര്യമായി തീർന്നിരിക്കുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ...
അണിയറ പ്രവർത്തകരെ ആരും ശ്രദ്ധിക്കാറില്ലല്ലൊ.
അപ്പോ പിന്നെ നാഴികക്കല്ലാകേണ്ട മുഹൂർത്തതിൽ തന്നെ ആകട്ടെ എന്നു കരുതി.
ബ്ലോഗിന്റെ നിർമ്മാണത്തിൽ..
ആശയപരമായ ഇതിന്റെ വളർച്ചയിൽ..
തലക്കെട്ടിൽ...
എഴുത്തുകളിൽ....
സാങ്കേതികതയുടെ ആവിശ്യകതകളിൽ...എല്ലാം...
ബ്ലോഗിനെ പിന്നിൽ നിന്ന് നയിച്ചിരുന്ന സി.ജി.ഇനി മുതൽ അണിയറയിൽ നിന്ന്അരങ്ങത്തേയ്ക്ക്‌...
ഇനി ബ്ലോഗിന്റെ തുടർന്നുള്ള അനർഗ്ഗളനിർഗ്ഗള പ്രവാഹത്തിന്‌ താങ്ങായി മാറുമെന്ന്പ്രതീക്ഷിക്കുന്നു...
എന്റെ ജീവിതത്തിന്റേയും....!!!
മൂന്ന് വർഷത്തെ ജീവിതത്താളുകളിലെ കുത്തിക്കുറിക്കലുകൾ പ്രണയമായി... ഒരാത്മബന്ധമായി...ജീവിതത്തിന്റെ ഒരു യാഥാർദ്ധ്യമായി...ജീവിതസഖിയായി മാറാൻപോകുന്നപോലെ...
സിജിയുടെ ഓർമ്മകളുടെ ചിതറികിടക്കുന്ന കുറിപ്പുകൾ അടുക്കും ചിട്ടയുമുള്ള ഒരു കവിതയായ്‌ ബ്ലോഗിലേയ്ക്ക്‌ ഒഴുകിയെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...ആഗ്രഹിക്കുന്നു.....
(
ശ്ശോ വല്ലാതെ romantic ആയിപ്പോയി..)
അതായത്‌ ഇനി അങ്ങോട്ട്‌ ജീവിതത്തിന്റേയും ബ്ലൊഗിന്റേയും നിലനിൽപ്പിന്‌ ഞാൻ മാത്രംവിചാരിച്ചാൽ പോരാ എന്ന് ചുരുക്കം......
(
അല്ലെങ്കിലും എന്റെ ലൊട്ട്‌ ലൊടുക്ക്‌ നമ്പരുകൾ കൊണ്ട്‌ മാത്രം ഇനി പിടിച്ച്‌ നിൽക്കാൻ പറ്റുമെന്ന്തോന്നുന്നില്ല..)
കൊല്ലവർഷം 1185,മകരം 3 ന്‌(2010 ജനവരി 16)10.30നും 11.30 നും ഇടയിലുള്ളശുഭമുഹൂർത്തത്തിൽ അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ഭഗവതി സാക്ഷിയായി സി.ജി. കെ.കെ യുടെജീവിതസഖിയാവുന്ന ചടങ്ങിലേയ്ക്ക്‌ ബ്ലോഗിന്റെ എല്ലാ വായനക്കാർക്കും സ്വാഗതമരുളുന്നു.
ക്ഷണക്കത്ത്‌ ഇവിടെ ചേർക്കുന്നു.

ഇനി ദിവസങ്ങൾ ബാക്കി...
അങ്ങനെ ഞാനും എല്ലാവരുടേയും സ്നേഹോദാരമായ ഉപദേശങ്ങൾ വകവെയ്ക്കാതെ ഉദ്യമത്തിന്‌ മുതിരുന്നു.
ആഴക്കടലിൽ ജിബ്രാൾട്ടർ കടലിടുക്ക്‌ നീന്തിക്കടക്കാൻ ശ്രമിച്ച്‌, വേണ്ടുവോളം ഉപ്പുവെള്ളംഅകത്താക്കി,മുൻപേ ഗമിച്ചവരുടെ വാക്കുകൾക്ക്‌ പുല്ലുവില കൽപ്പിച്ച്‌ കടലിലേയ്ക്ക്‌ എടുത്ത്‌ചാടുന്നവനോട്‌ "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്ന് പഴയ തലമുറ പറയാറുണ്ട്‌.
അതാണ്‌ നിങ്ങളുടെ മന:സ്സിലും എന്നെനിയ്ക്കറിയാം.
ശരിയാണ്‌ ചില കാര്യങ്ങൾ കൊണ്ടേ പഠിയ്ക്കൂ..

കരയിലിരിക്കുന്ന കപ്പൽ സുരക്ഷിതമാണ്‌
എന്നിരുന്നാലും അതല്ലല്ലോ അതിന്റെ നിർമ്മാണോദ്ദേശം!!!

കൊല്ലവർഷം 1185 മകരം 3നു അങ്ങാടിപ്പുറം അങ്കത്തട്ടിലേയ്ക്ക്‌ ഇറങ്ങുകയാണ്‌.
കളരിപരമ്പര ദൈവങ്ങളേ...
ഫീൽഡിൽ ഇറങ്ങി ക്ലീൻ ബൗൾഡ്‌ ആയ ഗുരു കാരണവന്മാരേ..
തളരാതെ പ്രതീക്ഷ നിലനിർത്തി പൊരുതുന്ന പൊന്നാങ്ങളമാരേ...
അവരെ ഇടം വലം തിരിയ്ക്കാതെ പിന്തുണയ്ക്കുന്ന(പിൻ തൊഴിക്കുന്ന?)എന്റെ പൊന്നു പെങ്ങന്മാരേ
കാത്തോളണേ....


അതവിടെ നിൽക്കട്ടെ...
എന്റെ കല്യാണ തയ്യാറെടുപ്പിലെ മറക്കാനാവാത്ത അനുഭവങ്ങൾ ചേർത്ത്‌ വെച്ച്‌ ഒരുസിനിമയാക്കിയാലോ എന്ന് വരെ ആലോചിക്കുകയാണ്‌
അങ്ങനെയാണെങ്കിൽ അതിപ്രകാരമായിരിക്കും.
തലക്കെട്ട്‌ : പലതലക്കെട്ടുകളും ആലോചിക്കുന്നുണ്ട്‌.ഇപ്പോഴത്തെ trendന്‌ അനുസരിച്ച്‌ നല്ലത്‌തിരഞ്ഞെടുക്കാമല്ലോ..!!!
1)
നായര്‌ പിടിച്ച പുലിവാല്‌(അഥവാ ഊരാക്കുടുക്ക്‌)
2)
ഫട്ട്‌ ഋക്കോ(നേരേ cannes film fest ലേക്കാണെങ്കിൽ)
3)"
സദാ""ചാരികളെ" ഇതിലേ ഇതിലേ
4)
നിങ്ങളെന്നെ റിബലാക്കി
5)C/o
മത്തായി,മൈനാകത്തറ വീട്‌,മൈലാടും കുന്ന് പി..,മൈലാഞ്ചിപുരം
കഥ,തിരക്കഥ,സംവിധാനം,ക്യാമറ,സംഗീതം,രചന,സൗണ്ട്‌ ഇഫക്റ്റ്സ്‌,ഡബ്ബിംഗ്‌,വിഷ്വൽ ഇഫക്റ്റ്സ്‌: :കെ കെ
സഹസംവിധാനം : സി.ജി.
പരസ്യകല : : കെ കെ
നായകൻ : അതും കെ കെ
നായിക: സി.ജി.
സഹനടീനടന്മാർ: നിറഞ്ഞ സ്നേഹമുള്ള ബന്ധുമിത്രാദികൾ
സിനിമയിലെ നായകവേഷത്തേക്കാൾ മർമ്മപ്രധാനമായ വേഷങ്ങൾ ചെയ്യുന്നത്‌ എല്ലാംവില്ലന്മാരാണ്‌ എന്നൊരു പ്രത്യേകതയും സിനിമയ്ക്കുണ്ട്‌.
വില്ലന്മാർ: തിരഞ്ഞെടുക്കപ്പെട്ട മറ്റു ബന്ധുമിത്രാദികൾ,(കപട)സദാചാരവാദികൾ,കല്യാണബ്രോക്കർമ്മാർ,സമൂഹത്തിലെ മറ്റ്‌ വ്യവസ്ഥാപിത ചടങ്ങുകളെ അമിതാശ്രയിക്കുന്നമതജാത്യാനുസാര,വഴക്കപ്രകാരമുള്ള,ധർമ്മപാരായണ,സത്യധർമ്മാനുരോധിയായആചാരാനുഷ്ഠാനകർ
(
തെറ്റിദ്ധരിക്കണ്ട..!!ശബ്ദതാരാവലിയിൽ നിന്ന് കടംകൊണ്ടതാണ്‌),വർഷങ്ങളുടെ പാരമ്പര്യമുള്ള മഞ്ഞലോഹ,പട്ടുപുടവ,ക്ഷണക്കത്ത്‌വ്യാപാരികൾ,ലൗജിഹാദികൾ,വ്യാജപ്രേമ"ഭാ""ജനങ്ങൾ"(സുഹൃത്‌ പ്രണയ നാടക നടീനടന്മാർ...),
[list
അപൂർണ്ണം]
പടം എട്ട്‌ നിലയിൽ പൊട്ടിയില്ലെങ്കിൽ ലാഭവിഹിതം സമൂഹത്തിൽ തിരസ്കരിക്കപ്പെട്ടഹതാശരായ"മൂക" membersന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക്‌ വേണ്ടി ചെലവാക്കുന്നതാണ്‌.
ശേഷിക്കുന്ന തുക സമൂഹത്തിലെ മറ്റ്‌ അവശകലാകാരന്മാരുടെ കൂട്ടായ്മയ്ക്കും, field ഒറ്റയ്ക്ക്‌പൊരുതുന്നവരുടെ ശാക്തീകരണതിനും ഉപയോഗിക്കും.
നിർമ്മാണം :സ്വയം ചെയ്യണമെന്നാണ്‌ ആഗ്രഹം...
പ്രൊഡ്യൂസർ പാപ്പരായത്‌ കൊണ്ടും distribution ന്‌ ആളെ കിട്ടാത്തത്‌ കൊണ്ടും
item തൽക്കാലം ഞങ്ങൾ മെഗാ സീരിയലാക്കിയെങ്കിലും നിങ്ങളിലേക്കെത്തിക്കുന്നതാണ്‌.
സദയം ക്ഷമിക്കുക...പോറുക്കുക.....കാത്തിരിക്കുക.
ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ.കണ്ണാന്തളിപ്പൂക്കൾബ്ലോഗ്‌ സ്പോട്ട്‌.കോം
അതായത്‌
http://kannanthalippookkal.blogspot.com/